Nov 8, 2012

വെള്ളി മേഘങ്ങളെ തൊട്ടു തലോടി നെല്ലിയാമ്പതിയിലേക്ക്

പാലക്കാട് ജില്ലയിലെ നെന്മാറയില്‍ നിന്നും അധികം ദൂരെ അല്ലാതെ സ്ഥിതിചെയ്യുന്ന നെല്ലിയാമ്പതി മനോഹരമായ ഒരു ടൂറിസ്റ്റ്‌ സ്പോട്ട് ആണ്. 

പശ്ചിമ ഘട്ടത്തിന്റെ പാലക്കാടന്‍ വിടവ് മനോഹരമായി കാണാം എന്നതാണ് ഈ സ്ഥലത്തിന്റെ പ്രത്യേകത.

പരന്നു കിടക്കുന്ന നെല്‍വയലുകളും തെങ്ങിന്‍ തോപ്പുകളും വെള്ളി മേഘങ്ങള്‍ക്കിടയിലൂടെ പറക്കുന്ന ഒരു പരുന്തിന്റെ കണ്ണുകളിലൂടെ കണ്ടാസ്വദിക്കാം.

നെന്മാറയില്‍ നിന്നും പോത്തുണ്ടി ഡാം വഴി മുകളിലേക്ക് പത്തോളം കൊടുംവളവുകള്‍ പിന്നിട്ടാണ് നെല്ലിയാമ്പതി എത്തിച്ചേരുന്നത്.

മാമ്പാറ പീക്കിലേക്കുള്ള ജീപ്പ് ട്രെക്കിംഗ് ആയിരുന്നു ഇവിടെ സാഹസിക യാത്രികരെ കൂടുതല്‍ ആഘര്‍ഷിചിരുന്നത്, പക്ഷെ ഇപ്പോള്‍ വനപാലകര്‍ ഇടപെട്ട്‌ അത് നിര്‍ത്തി വെച്ചിരിക്കുകയാണ്.

മാമ്പാറയിലേക്ക്‌ നടന്നു കയറുന്നതിനു ഇതുവരെ വിലക്കൊന്നും ഇല്ല. അട്ട കടിയും കൊണ്ട് ആനയും പേടിച്ചുള്ള ആ മലകയറ്റം വളരെ രസകരാമാണ്.

നടക്കാന്‍ മടിയുള്ളവര്‍ക്ക് വേറെ ചില മലമുകളിലേക്ക് നെല്ലിയാമ്പതി നിന്നും ജീപ്പ് സര്‍വിസുകള്‍ ഉണ്ട്. അവിടങ്ങളും നയന മനോഹരമായ കാഴ്ചകള്‍ കൊണ്ട് അനുഗ്രഹീതമാണ്.

നെല്ലിയംപതിക്ക് പോകാനായി അതിസുന്ദരന്‍മാരായ കുറച്ചു ചെറുപ്പക്കാര്‍ പോത്തുണ്ടി ഡാമില്‍ എത്തിചേര്‍ന്നിട്ടുണ്ട്. നമുക്ക അവരോടൊപ്പം കൂടിയാലോ?


പോത്തുണ്ടി ഡാമിന്റെ രണ്ടു ചിത്രങ്ങളാണ് താഴെ
കയ്കൊണ്ട് എത്തിപ്പികിക്കാന്‍ പറ്റുന്ന ഉയരത്തില്‍ വെന്മേഘങ്ങള്‍ പാറികളിക്കുന്നുണ്ട്.


നെല്ലിയംപതിക്ക് ചുരം കയറി അങ്ങനെ പോകുമ്പോ ഒരിടത്ത് ഇടതൂര്‍ന്ന്‍ മരങ്ങള്‍ വളരുന്നതിനിടയില്‍ കുറച്ചു ഭാഗം ചെറു ചെടികള്‍ മാത്രമായി കാണപ്പെട്ടു. ചിത്രത്തില്‍ കാണുന്നത് പോലെ ഒന്നും അല്ല, ശരിക്കും ഭയം തോന്നുന്ന ഒരു കാഴ്ചയാണ് ആണ് അത്. മുമ്പെന്നോ ഒരിക്കല്‍ ഉരുള്‍ പൊട്ടലില്‍ ഒലിച്ചുപോയ ഭാഗം ആണത്രേ അത്.


മലന്ചെരിവിലൂടെ നമ്മുടെ മുകളിലേക് കയറുമ്പോ താഴത്തെ കാഴ്ചകള്‍ വര്‍ണിക്കാന്‍ കഴിയാത്ര അഴക്കാര്‍ന്നതാണ്. പോത്തുണ്ടി ഡാമിന്റെ പശ്ചാതലത്തില്‍ പറന്നു കളിക്കുന്ന പ്ഞ്ഞിക്കെട്ടുകള്‍ പോലെ തൂവെള്ള മേഘങ്ങള്‍.


ഉയരത്തിലേക്ക് കയറുന്തോരും കാഴ്ചകള്‍ മാറി മാറി വന്നു.

ഈ പഞ്ഞി കേട്ടുകളിലേക്ക് ഊളിയിടാന്‍ ആര്‍ക്കാണ് കൊതി ആകാത്തത്?

റോഡ്‌ സൈഡില്‍ ബസ്‌ സ്റ്റോപ്പ്‌ പോലെ ഒരെണ്ണം കാണുന്നല്ലോ?  ഇവിടെ നിര്‍ത്തി ഭക്ഷണം കഴിച്ചാലോ?

ഞാന്‍ സ്വന്തമായി ഉണ്ടാക്കിയ ചിക്കെന്‍ കറിയും തൃശ്ശൂര്‍ വെള്ളയപ്പം അങ്ങാടിയില്‍ നിന്നും വാങ്ങിയ വെള്ളയപ്പവും ഉണ്ട്, വാ കഴിക്കാം.

ഈ കഴ്ചയും കണ്ടു ഭക്ഷണം കഴിക്കാന്‍ എത്ര കാശ് മുടക്കാന്‍ നിങ്ങള്‍ തയ്യാറാണ്?


ഇനി നമുക്ക നെല്ലിയാമ്പതിയിലെ വ്യൂ പൊയന്റിലേക്ക് പോകാം.
മതി മറക്കുന്ന കാഴ്ചയാണ് ഇവിടെ. താഴെ വീടുകളും പാടങ്ങളും റോഡുകളും തെങ്ങിന്‍ തോപ്പുകളും കൊച്ചു കര്‍ഷക ഗ്രാമങ്ങളും എല്ലാം ഒന്നിച്ചു കാണാം.

മുഴുവന്‍ മേഘാവൃതം ആയിരുന്നാലും തീരെ മേഘങ്ങള്‍ ഇല്ലാതിരുന്നാലും കാഴ്ച ഇത്ര ഭംഗി ഉണ്ടാവില്ല. അതുകൊണ്ട് സെപ്റ്റംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ പോകുന്നതായിരിക്കും നല്ലത്. ചിലപ്പോ തെളിഞ്ഞ കാഴ്ച കിട്ടാന്‍ കുറെ സമയ വെയിറ്റ് ചെയ്യേണ്ടിയും വരും.

ഈ മരത്തിന്റെ ശിഖിരം ഓടിച്ചാണ് ഞാന്‍ ചിത്രവരമ്പ് തലകെട്ടിനു പശ്ചാത്തലം ഉണ്ടാക്കിയത്.


ഞാന്‍ നേരത്തെ പറഞ്ഞില്ലേ.. ചില കുന്നുകളിലേക്ക്‌ ജീപ്പ് സര്‍വീസ് ഉണ്ടെന്നു? നമുക്ക്‌ അവരോടൊപ്പം ഒരു ട്രിപ്പ്‌ പോയാലോ?

എല്ലാരും കാശൊക്കെ എടുതോളുട്ടോ, ഇത് ഞാന്‍ സ്പോണ്‍സര്‍ ചെയ്യില്ല. അപനാ അപനാ ആണ്.

ഈ ചിത്രത്തിലെ താരം മൊട്ട തലയന്‍ രവി അല്ല. അപ്പുറത്തെ മലഞ്ഞെരിവിലൂടെ വരുന്ന ജീപ്പ് ആണ്.ഇടത്തെ സൈഡില്‍ ഒരു വെള്ള പൊട്ടുപോലെ? 
ആവഴിയാണ് നമുക്കും പോകേണ്ടത്. റെഡി അല്ലെ?
എങ്ങനെ ഉണ്ട് വഴി?
മാമ്പാറ ജീപ്പില്‍ പോകുന്നത് പോലെ സാഹസികത ഒന്ന് ഇല്ല ഇവിടെ. പ്രകൃതി സുന്ദരമായ സ്ഥലങ്ങളിലൂടെ പോകാം എന്ന് മാത്രം.

കുന്നിന്‍ മുകളില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുന്ന നമ്മുടെ ജീപ്പ്.

അഗ്നി പര്‍വതം പുകയുന്നത് പോലെ ഇല്ലേ?

പെട്ടെന്ന് നല്ല മഴക്കോള് വന്നു.

പ്രകൃതിയുടെ അംഗലാവണ്യവും രൂപ ഭംഗിയും കണ്ടു മത്തുപിടിച്ച അതെ ചെറുപ്പക്കാര്‍.

മഴ പെയ്തു തുടങ്ങുമ്പോഴേക്കും കുടയുമായെത്തിയ കോവാലന്‍.

ഇത് കാടാണോ കാപ്പി തോട്ടം ആണോ?

മഴ കനത്തു. ഓടി ജീപ്പില്‍ കയറിക്കോ.. 

അതിനു ജീപെവിടെ?
ഇതാ.. ജീപിവിടെ ഉണ്ട്. ഡ്രൈവര്‍ ലൈറ്റ്‌ അടിച്ചു കാണിക്കുന്നു.

വേഗം വാ നമുക്ക്‌ പോകാം

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

13 comments:

  1. photos ellam kollam Nigal 12 kanunidathu ninnu tazhekku oru vazhi und angottu nigal pozhille avde oru velachattam und

    ReplyDelete
  2. ഞങ്ങള്‍ക്ക് ആ വെള്ളച്ചാട്ടത്തിലേക്ക് പോകാന്‍ പറ്റിയില്ല.. മാമ്പാറ നടന്നു കയറിയത് കാരണം സമയം കുറവായിരുന്നു.

    ReplyDelete
  3. ചിത്രങ്ങളും എഴുത്തും നല്ല അനൂഭൂതി നൽക്കി
    ചില ചിത്രങ്ങളിൽ കുറേ നേരം നോക്കി നിന്നുപോയി
    ആശംസകൾ

    ReplyDelete
    Replies
    1. സന്തോഷം തോന്നുന്നു.

      Delete
  4. Super photography. Valare vale nannayittundu. Kooduthal mpostukalkkayi kaathirikkunnu :)

    ReplyDelete
  5. ചില ചിത്രങ്ങള്‍ വല്ലാത്ത ആകര്‍ഷണവും ,ചിലതൊക്കെ നൊസ്റ്റാള്‍ജിക്ക് ഫീലിങ്ങും ,,,എന്തായാലും ഇത് വഴി വന്നതു വെറുതെയായില്ല !!

    ReplyDelete
  6. നല്ല ചിത്രങ്ങൾ...

    ReplyDelete
  7. നല്ല പടമെടുപ്പ്

    ReplyDelete
  8. ചിത്രവരമ്പ്... അതിമനോഹരമായ ചിത്രങ്ങൾ... നെല്ലിയാമ്പതിയുടെ മനോഹാരിത മുഴുവൻ ഈ ചിത്രങ്ങളിൽ നിറഞ്ഞുനിൽക്കുന്നു.. വിവരണം കുറവാണെങ്കിൽ പോലും കഥ പറഞ്ഞുതരുന്ന മനോഹര ചിത്രങ്ങൾ ആ കുറവ് നികത്തുന്നുണ്ട്...എങ്കിലും യാത്രാവിവരണമാകുമ്പോൾ അല്പം കൂടി വിവരണം ആകാമെന്ന് ഒരു അഭിപ്രായും കൂടിയുണ്ട്..... ഇതുവരെ ഈ സ്ഥലങ്ങൾ സന്ദർശിയ്ക്കുവാൻ സാധിച്ചിട്ടില്ല.. ഇതൊക്കെ കാണുമ്പോൾ ഉടൻ തന്നെ അവിടെയ്ക്ക് പോകണമെന്ന ആഗ്രഹം കൂടി വരുന്നുണ്ട്... :)

    ReplyDelete
  9. മനോഹരമായ ചിത്രങ്ങള്‍.കഥപറയുന്ന ചിത്രങ്ങള്‍. യാത്രയെക്കുറിച്ചും മറ്റുമൊക്കെ അല്‍പ്പം കൂടി വിശദമാക്കിയിരുന്നെങ്കില്‍ കൂടുതല്‍ ഹൃദ്യമായേനേ..അഭിനന്ദനങ്ങള്‍...

    ReplyDelete
  10. ചിത്രങ്ങളെ എത്ര പുകഴ്ത്തിയാലും മതിയാവില്ലാട്ടോ... അത്ര മനോഹര ചിത്രങ്ങള്‍. നേരിട്ട് പോയി കണ്ടിട്ടുളള സ്ഥലമാണെങ്കിലും അന്നിത്ര ഭംഗി തോന്നിയിട്ടില്ലായിരുന്നു... കുറച്ച് വിവരണം കൂടി ആകാമായിരുന്നു..

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...