Dec 25, 2012

ഇറുപ്പു വെള്ളച്ചാട്ടം - കൊഡഗ്

ഭൂമിശാസ്ത്ര പ്രകാരം കൊഡഗ് ജില്ലയില്‍ ആണെങ്കിലും നമ്മുടെ വയനാടിന്റെ തൊട്ടടുത്തുള്ള ഒരു വെള്ളച്ചാട്ടത്തിന്റെ കുറച്ചു ചിത്രങ്ങള്‍ ആണ് ഇത്തവണ.

ഭ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഒരറ്റത്താണ് സംഭവം. താഴെ കൊടുത്തിരിക്കുന്ന മാപില്‍ ചുവന്ന വട്ടം ഇട്ട ഭാഗത്താണ് ഇറുപ്പു വെള്ളച്ചാട്ടം

ആ മാപ് കണ്ടിട്ട് ഒന്നും മനസ്സിലായില്ല അല്ലെ? എനിക്കും മനസ്സിലായില്ല. എന്നാല്‍ ഈ മാപ് നോക്കൂ..
വയനാട്ടിലെ തോല്പെട്ടിക്കടുത്ത കുട്ടയുടെയും ശ്രീമങ്ങലയുടെയും ഇടയില്‍ അല്പം വലത്തോട്ട് അല്ലെങ്കില്‍ പടിഞ്ഞാറോട്ട് പോകണം. 

വ്യക്തമായി പറഞ്ഞു തരാന്‍ പറ്റുന്ന വഴി ഒന്നുമല്ല. താഴെ കാണുന്നതുപോലെ ഉള്ള ചെറിയ റോഡുകളിലൂടെ ആണ് പോകേണ്ടത്. അവിടങ്ങളിലെ ജനങ്ങള്‍ കന്നഡ കലര്‍ന്ന മലയാളം ആണ് സംസാരിക്കുന്നത്. കുറച്ചു കന്നഡ അറിയാമെന്കില്‍ ചോദിച്ചു ചോദിച്ചു പോകാം. അല്ലെങ്കില്‍ പോകാതിരിക്കുന്നതാവും നല്ലത്.
കുട്ടവഴി ബന്ഗ്ലൂരിലേക്ക് പോകുമ്പോള്‍ ഒരു ഇടത്താവളം ആക്കാന്‍ പറ്റിയ സ്ഥലമാണ്.


കുറെ ഉള്ളിലോട്ട് പോയ്‌ കഴിഞ്ഞാല്‍ വിശാലമായ ഒരു പാടവും പാടത്തിന്റെ കരയില്‍ ഒരു അമ്പലവും കാണാം. ആ അമ്പലത്തിന്റെ സൈഡിലൂടെ നടന്നു പോകാന്‍ പറ്റുന്ന ഒരു വഴി ഉണ്ട്.

വഴിയരികില്‍ കടുവയുടെയും പുലിയുടെയും ആനയുടെയും ഒക്കെ ചിത്രങ്ങള്‍ കുത്തിവെചിട്ടുണ്ട്. ചുമ്മാ പേടിപ്പിക്കാനാണെന്നു തോന്നുന്നു.

കുറച്ചു കഴിഞ്ഞാല്‍ കളകളം ഒഴുകുന്ന ഒരു അരുവിയുടെ തീരത്തുകൂടെ നടക്കണം. അധികം മനുഷ്യ പീഡനം എല്കാത്ത സുന്ദരിയായ ഒരു അരുവി.

പിന്നെ അരുവിക്കു കുറുകെ ഒരു പാലമുണ്ട്.

പാലത്തില്‍ നിന്ന് നോക്കിയാല്‍ ഇങ്ങനെ കാണാം..

പിന്നെ വന്യ ജീവി സങ്കേതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് വലിയ ഒരു കമാനം. വഴിയില്‍ മുഴുവന്‍ പടികള്‍ ഒക്കെ കെട്ടി വെച്ചത് കാരണം നടക്കാന്‍ പ്രയാസമൊന്നുമില്ല.

ചീവീടുകളുടെ കാതടപ്പിക്കുന്ന സബ്ദതില്‍ അലിഞ്ഞു അലിഞ്ഞു ചേര്‍ന്ന വെള്ളച്ചാട്ടത്തിന്റെ ശബ്ദവും, തിങ്ങിനിറഞ്ഞ മരങ്ങളും ഒക്കെയായി ഒരു അസ്സല്‍ കാടിന്റെ ഫീലിംഗ്സ് ഒക്കെ ഉണ്ട് കേട്ടോ..

ദൂരെ നിന്നും വെള്ളച്ചാട്ടം കണ്ടു, ആദ്യ കാഴ്ചയില്‍ വളരെ ചെറുതെന്ന് തോന്നിച്ചു.


കുറെ നേരമായി നടക്കുന്നതല്ലേ.. വേണമെങ്കില്‍ ഇവിടെ ഇരുന്ന വിശ്രമിക്കാം. അല്ലെങ്കില്‍ മണിക്കൂറുകള്‍ ഇരുന്ന സംസാരിക്കാം. 


ഇനി വെള്ളച്ചാട്ടത്തിന്റെ കുറച്ചു ചിത്രങ്ങള്‍ ആവട്ടെ. ഒന്ന് കുളിച്ചില്ലെങ്കില്‍ പിന്നെന്തു വെള്ളച്ചാട്ടം അല്ലെ? 
സൂക്ഷിക്കണം പാമ്പ് ഉണ്ട്.


 ക്യാമറക്ക് കൂളിംഗ് ഗ്ലാസ് വെച്ച് എടുത്ത ഫോട്ടോയാ.. കൊള്ളാം അല്ലെ?

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Dec 10, 2012

ഫാന്‍റം റോക്ക് - വയനാട്‌

വയനാട്ടില്‍ സുല്‍ത്താന്‍ബത്തേരിക്ക് അടുത്താണ് സ്ഥലം. കോഴിക്കോട് മൈസൂര്‍ ഹൈവേയില്‍ മീനങ്ങാടി നിന്നും വലത്തോട്ട് അമ്പലവയല്‍ റോഡില്‍ കയറുക. അമ്പലവയല്‍ എത്തുന്നതിന്റെ തൊട്ടുമുന്നേ ഇടതു സൈഡില്‍ കാണാം ഒരു അത്ഭുത ശില.

 ഒരു ഭീമാകാരനായ കല്ല്‌ ആരോ എടുത്ത് വേറെ ഒരു പാറക്കെട്ടിന് മുകളില്‍ വെച്ചിരിക്കുന്നു. ദാഇപ്പൊ വീഴും എന്നാ നിലയിലാണ് മൂപ്പര്‍ അവിടെ ഇരിക്കുന്നത്.

അതിന്റെ മുകളില്‍ നിന്നും താഴേക്കുള്ള കാഴ്ച്ചയാണെങ്കിലോ... അതി മനോഹരമായ.. വയനാടിന്റെ സൌന്ദര്യം അങ്ങനെ പറഞ്ഞു കിടക്കുന്നു.

ചരിത്ര പ്രധാനമായ ഇടക്കല്‍ ഗുഹ ഇതിനടുത്ത് തന്നെയാണ്.

മാപ്പില്‍ ചുവന്ന നക്ഷത്രം വരച്ച സ്ഥലത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വന്നത്

ഞാന്‍ കുറച്ചു ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്, കണ്ടിട്ട് പോയ്കോളീ.... സന്ധ്യക്ക് എടുത്ത ചിത്രങ്ങള്‍ ആണ്. കുറച്ചു ക്ലിയര്‍ കുറവുണ്ടെന്നു തോന്നുന്നു.

ബൈക്ക് ഇവിടെ വരെയേ പോകൂ.. ഇനി നടക്കാം

ഇതാണ് സംഭവം!!!!      മുകളിലേക്ക് കയറുമ്പോള്‍ ഉള്ള കാഴ്ച

വഴിയില്‍ നിറയെ നല്ല മനോഹരമായ പച്ച പുല്ലാണ്. 

ഇടയില്‍ പുല്തൈലം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പുല്ലും ഉണ്ടെന്നു തോന്നുന്നു. നല്ല മണമുണ്ട്

സമീപത്തുള്ള മറ്റൊരു പാറക്കെട്ട്

ആ പാറക്കെട്ട് ഇപ്പൊ താഴെ ചെറുതായിട്ട് കാണാം

 ഫന്റോം റോക്കിന്റെ കുറച്ചൂടെ വ്യക്തമായ കാഴ്ച്ച.


 വേറൊരു കാഴ്ച്ച

ഒരുപാട് ദൂരെ നിന്നും ഇങ്ങനെ കാണാം


റോക്കിനു മുകളില്‍ നിന്നുള്ള അസ്തമയ കാഴ്ച്ച.

ഇനി ഒരു വേദനിപ്പിക്കുന്ന സത്യം പറയാം. ഇതിന്റെ ഒരു ഭാഗത്ത്‌ നിന്നും പാറ പൊട്ടിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു കാലം കഴിഞ്ഞാല്‍ ഈ പാറകെട്ടു വെറും ഓര്‍മയാകാന്‍ സാധ്യത ഉണ്ട്.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Dec 1, 2012

റുബിക്സ് ക്യൂബ് എളുപ്പത്തില്‍ സോള്‍വ്‌ ചെയ്യാം

ക്ഷമിക്കണം ഇത്തവണ യാത്ര അല്ല.

പ്രാഞ്ചിയേട്ടന്‍ സിനിമയില്‍ ആ ചെക്കന്‍ നിമിഷങ്ങള്‍ കൊണ്ട് rubix cube ശരിയാക്കുന്നത് കണ്ടു നമ്മള്‍ എല്ലാരും അന്തം വിട്ടതല്ലേ? അന്നേരം ഞാനും ഒരു ക്യൂബ് വാങ്ങിയിരുന്നു. പക്ഷെ ഇപ്പോഴാ അതൊന്നു എടുത്ത് നോക്കാന്‍ സമയം കിട്ടിയത്.

ഒറ്റ ദിവസം കൊണ്ട് ഞാന്‍ ക്യൂബ് സോള്‍വ്‌ ചെയ്യുന്ന വിദ്യ പഠിച്ചു. വളരെ എളുപ്പം ആണ് സംഭവം.

 ഞാന്‍ സോള്‍വ്‌ ചെയ്യുന്നത് ഒരു ട്യൂറൊരിയല്‍ രൂപത്തില്‍ വെബ്കാം വെച്ച് റെക്കോര്‍ഡ്‌ ചെയ്തു. ഇത് കണ്ടാല്‍ ഏതു മണ്ടനും ഇനി ക്യൂബ് സോള്‍വ്‌ ചെയ്യാന്‍ പറ്റും എന്നാണു എന്റെ വിശ്വാസം.

വളരെ സിമ്പിള്‍ ആയി rubix cube സോള്‍വ്‌ ചെയ്യുന്ന ഒരു വിദ്യ ആണ് ഇത്. സൌണ്ട് കുറച്ചു കുറവാണ് എന്ന് തോന്നുന്നു. ഫുള്‍ വോള്യും വെച്ച് അഡ്ജസ്റ്റ് ചെയ്യും എന്ന് കരുതുന്നു.


മറ്റുള്ളവരുടെ ഇടയില്‍ ഷൈന്‍ ചെയ്യാന്‍ പറ്റിയ ഒരു പരിപാടി കൂടെ ആണ് ഈ സംഭവം

പതിനഞ്ചു മിനിറ്റു നീളമുള്ള ഈ ക്ലിപ്പ് ഒന്ന് കണ്ടുനോക്കൂ...


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...