Oct 18, 2012

ബ്യൂട്ടിഫുള്‍

ഈ ആഴ്ച കുറച്ചു തിരക്കാണ്. യാത്രകള്‍ ഒന്നും ഇല്ല. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും എന്ന് കരുതി ഈ മനോഹര ചിത്രം സമര്‍പ്പിക്കുന്നു. 


ഈ കുഴില്‍ ഇറങ്ങിയപ്പോ നാല് അട്ടകള്‍ കടിച്ചു. എന്നാലെന്താ.. ഒരു കിടിലന്‍ ഫോട്ടോ കിട്ടിയില്ലേ?

ഈ ചിത്രത്തിന് കാരണമായ യാത്ര ഇവിടെ ക്ലിക്ക് ചെയ്താല്‍ കിട്ടും 

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Oct 13, 2012

മുന്നാറിലെ ഒരു കുഞ്ഞു വെള്ളച്ചാട്ടം..

വെള്ളച്ചാട്ടങ്ങള്‍ ചെറുതായാലും വലുതായാലും എനിക്കിഷ്ടമാണ്. വെള്ളം ഒഴുകി വരുന്നതിന്റെ ആ ശബ്ദവും പാറയിലും മറ്റും തട്ടി തെറിച്ചു കാറ്റില്‍ അറിഞ്ഞു ചേര്‍ന്ന് മുഖത്തേക്ക് അടുക്കുന്ന തണുത്ത ജലകണങ്ങളും ഒക്കെ വളരെ ആസ്വദ്യമാണ്.

ഓര്‍മയില്ലേ നമ്മള്‍ മുന്നാറിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഒരു കൊച്ചു വെള്ളചാട്ടം കണ്ടത്?

നമുക്കിന്നു അവിടേക്ക് പോകാം,


ഈ ചിത്രം മുന്നാറിലേക്കുള്ള വഴില്‍ എന്ന പോസ്റ്റില്‍ ഇട്ടതാണ് ഓര്‍മ്മയുണ്ടോ?
വേലി കേട്ടിവേചിട്ടുണ്ട് എങ്കിലും കാലും മുഖ വും കഴുകാനൊ ക്കെ പറ്റും. അടുത്തേക്ക് പോവാന്‍ പറ്റില്ല എന്നെ ഉള്ളൂ .ഓടിക്കൊട്ണ്ടിരിക്കുമ്പോള്‍ വാഹനം ഒന്ന് നിര്‍ത്തി വാഹനവും മനസും ഒന്ന് തണുപ്പിക്കാന്‍ പറ്റിയ സ്ഥലമാണ്.

ആകാശത്ത് നിന്നും നേരിട്ടു വെള്ളം ഒഴുകി വരികയാണ്. ഇതിന്റെ മുകളില്‍ വര്‍ഷം  മുഴുവനും ഒഴുകി വരാനുള്ള വെള്ളം എവിടെയാണാവോ കെട്ടിവെച്ചിരിക്കുന്നത്?  പടച്ചവനു മാത്രം അറിയാം


താഴെ തേയില തോട്ടങ്ങല്‍ക്കിടയിലൂടെ വള്ളം ഒഴുകി പോകുന്നു 


വളഞ്ഞു ചുറ്റി ഇപ്പുറത്തെ മലമുകളില്‍ എത്തിയപ്പോ വെള്ളച്ചാട്ടത്തിന്റെ ചിത്രം മുഴുവനായും കാണാം. നമ്മള്‍ നേരത്തെ കാണാത്തത് എന്തൊക്കെയോ ഇപ്പൊ കാണുന്നു.
ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. നമ്മുടെ കണ്ണിന്റെയും മനസിന്റെയും സാങ്കേതിക വിദ്യയുടെയും പരിധിയില്‍ നമ്മള്‍ കണ്ടു മനസ്സിലാക്കുനതിന്റെയും അപ്പുറത് എന്തൊക്കെ ആണാവോ  പടച്ചവന്‍ സൃഷ്ടിച്ചു  വെച്ചിരിക്കുന്നത്?

റോഡ്‌ സൈഡിലെ ഈ വെള്ളച്ചാട്ടം ഇഷ്ടമായില്ലെങ്കില്‍ നമുക്ക് വനമധ്യത്തിലെ വെള്ളചാട്ടത്തിലേക്ക് പോവാം.ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Oct 7, 2012

മുന്നാറിലെ തേയില തോട്ടങ്ങളിലൂടെ

മുന്നാര്‍ പട്ടണത്തിനു ചുറ്റും കിലോമീറ്റര്‍സ് ആന്‍ഡ്‌ കിലോമീറ്റര്‍സ് പരന്നുകിടക്കുന്ന തേയില തോട്ടങ്ങളാണ് മുന്നാറിനെ മനോഹരിയാക്കുന്നത്. ആസ്സാം വിഭാഗത്തില്‍ പെടുന്ന തേയില വളരുന്ന ഈ തോട്ടങ്ങളുടെ മൊത്തം മുതലാളി ടാറ്റാ ആണ്. പതിനായിരത്തില്‍ ഏറെ പേര്‍ ഇവിടെ തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വട്ടം മുന്നാറിലേക്കുള്ള വഴിയിലൂടെ പോയ്കൊണ്ടിരിക്കുമ്പോള്‍   തേയില തോട്ടങ്ങള്‍ കാണാന്‍ നമുക്ക്‌ പിന്നീടൊരിക്കല്‍ വരാമെന്നു പറഞ്ഞത്‌ ഓര്‍മയില്ലേ?  ഇന്ന് നമുക്ക്‌ ആ തേയില തോട്ടങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം

ആദ്യമായി തേയില ചെടിയെ അടുത്ത് നിന്നൊന്നു കാണാം പിന്നെ കുറച്ചു ദൂരെ നിന്നും  മുന്നാറിലെ മൊത്തം മലയടിവാരങ്ങളും ഇങ്ങനെ പച്ചപ്പ്‌ വിരിച്ചു വച്ചിരിക്കുകയാണ് ടാറ്റാ മുതലാളിമാര്‍ 
  
 വിവിധ സ്ഥലങ്ങളില്‍ വിവിധ ഭാവത്തിലും രൂപത്തിലും നിരന്നു പരന്നു  കിടക്കുകയാണ് തോട്ടങ്ങള്‍ 
 
 
 ചിലയിടങ്ങളില്‍ തോട്ടതിനിടയിലൂടെ നീര്‍ ചോലകള്‍...ചിലയിടത്ത് വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകള്‍...

  
[റോഡുകളെ നമ്മള്‍ മുന്നാറി ലേക്കുള്ള വഴിയില്‍ കണ്ടതാണല്ലോ? കണ്ടിട്ടില്ലെങ്കില്‍ ഇവിടെ ഉണ്ട്]ചില ഉണ്ട കുന്നുകള്‍ക്കു ഭയങ്കര ആഘര്‍ഷണം ആണ്ആ മരത്തിനു താഴെ കുറച്ചു പേര്‍ തമ്പടിച്ചിരിക്കുന്നത്  കണ്ടോ? അങ്ങോട്ടു  പോകണോ?


തോട്ടത്തില്‍ കോടമഞ്ഞ്‌ വന്നു മൂടുമ്പോള്‍ നല്ല രസമാണ് കാണാന്‍. ഓര്‍മയില്ലേ നമ്മള്‍ വാല്‍പാറയിലെ  തേയില  തോട്ടങ്ങള്‍ കാണാന്‍ പോയപ്പോ അവിടെ മൊത്തം കോടമഞ്ഞായിരുന്നു 

മഴ മേഘം വന്നു മൂടുമ്പോ, മുന്നില്‍ കാണുന്നത് യാഥാര്‍ത്ഥ്യമാണോ അതോ ഒരു നമ്മള്‍ ഒരു ചിത്രത്തില്‍ നില്‍ക്കുകയാണോ എന്ന് സംശയിച്ചു പോകും 

ചുമ്മാ കന്നുതട്ടതിരിക്കാന്‍ ഇതും കൂടെ കിടക്കട്ടെ 
 
ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...