Sep 16, 2012

കോടമഞ്ഞില്‍ വാല്‍പാറ ചുരത്തിലൂടെ...


 വാല്‍പാറ അറിയാമോ?

 കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശം.

താഴെ അലിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍, വഴിയിലെങ്ങും കണ്കുളിര്‍പിക്കുന്ന കാഴ്ച്ചകള്‍. പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്ത് കൂടെ ഒരിക്കലെങ്കിലും കടന്നുപോകുക എന്നത് ഏതൊരു പ്രകൃതി സ്നേഹിയുടെയും ആഗ്രഹമായിരിക്കും.

വാല്‍പാറ എങ്ങനെ എത്തും?

ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും  ഒരു അമ്പത് കിലോമീറ്റര്‍ കാണും.[ഏകദേശ കണക്കാണ്] അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ്ട്  ഫോറെസ്റ്റ് ആണ്. സമയമെടുത്ത് ആസ്വദിച്ചു പോകാന്‍ പറ്റിയ റോഡ്‌. നിറയെ വളവുകളും തിരിവികളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും. കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ ആവണം എങ്കിലേ കാടിന്റെ ഒരു ഫീലിങ്ങ്സ്‌ കിട്ടൂ.. നിറയെ വന്യജീവികളെ കാണാം. ആന, മാന്‍, കുരങ്ങു, സിംഹവാലന്‍ കുരങ്ങു, പലതരം പക്ഷികള്‍ [പുലിയെ ഞാന്‍ കണ്ടിട്ടില്ല നിങ്ങള്ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ കാണാം]

 വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ വാഴച്ചാല്‍ നിന്നും ചെക്ക്‌ പോസ്റ്റ്‌ വഴി വണ്ടികള്‍ കടത്തിവിടില്ല [തിരിച്ചു മലക്കപ്പാറയില്‍ നിന്നും]. അപ്പൊ പ്ലാന്‍ ചെയ്യുമ്പോ രാവിലെ നേരെ വാല്‍പാറ പോയി, തിരിച്ചു വരുമ്പോ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നതായിരിക്കും നല്ലത്.

വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്‍പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം.[ഇതിന്റെ മുന്നില്‍ 'ഞമ്മളെ താമരശ്ശേ.......രി  ചുരം' ഒക്കെ ശിശു ആണ് ശിശു]

 നമ്മുടെ ഇന്നത്തെ യാത്ര ഈ പറഞ്ഞ ചുരത്തിലൂടെ ആണ്.

വളരെ ഉയരത്തിലാണ് ഒന്നാമത്തെ വളവു തന്നെ. പശ്ചാത്തലത്തില്‍ കാണുന്നതാണ്  ആളിയാര്‍ ഡാം ആണ്. അവിടെ ചെറിയ ഒരു പാര്‍ക്കൊക്കെ ഉണ്ട്. [നിങ്ങള്ക്ക് വേണമെങ്കില്‍ ഒന്നവിടെ വരെ പോയിട്ട് വരാം ഞാനിവേടെ ഡാമിന്റെ സൌന്ദര്യം കണ്ടു ഇരുന്നോളാം] 

ഇതാണ് ആളിയാര്‍ ഡാം. ദൂരെ ഒരു ചെറിയ വെളിച്ചം കാണുന്നില്ലേ? ആ ഭാഗത്താണ് പാര്‍ക്ക്‌


ചുരം കയറി തുടങ്ങാം അല്ലെ?

എങ്ങനെ ഉണ്ട് റോഡ്‌? കൊള്ളാമോ?വളഞ്ഞു പുളഞ്ഞു മുകളിലേക്ക്.. പിന്നെയും മുകളിലേക്ക്‌..


ഇപ്പൊ മുകളിലും താഴെയും ആകാശം എന്ന അവസ്ഥ ആയി. താഴേക്കു നോക്കുമ്പോ തല കറങ്ങുന്ന അവസ്ഥ  ആകാശം ഭൂമിയുടെ പച്ചപ്പിലേക്ക് അലിഞ്ഞു ചേരുന്ന പ്രണയാതുരമായ കാഴ്ചകളിലേക്ക് മുന്നില്‍ അഞ്ചോ പത്തോ മീറ്റര്‍ കാണാം.... അതിനപ്പുറം മഞ്ഞിന്റെ നിറം മാത്രം. വളഞ്ഞു തിരിഞ്ഞു ഒഴുകുന്ന റോഡില്‍ അരിച്ചരിച്ചു നീങ്ങുന്ന വാഹനങ്ങള്‍.. കാണാം.മുകളിലേക്ക് എത്തിയാല്‍ പിന്നെ തേയില തോട്ടങ്ങളാണ്. ഇടയില്‍ മഞ്ഞില്‍ വിറച്ചു വിറച്ചു നില്‍കുന്ന മരങ്ങളും 
ഇത് വഴി പോകുന്നവര്‍ ആരായാലും ഇവിടെ നിര്‍ത്തി കുറച്ചു നേരം ഈ സൌന്ദര്യം ആസ്വദിക്കാതെ പോവില്ല.
ഈ ചിത്രം നോക്കി ഇത് എത്ര മണിക്ക് എടുത്തതാണെന്നു ഊഹിക്കാമോ?ഞാന്‍ പറയാം ഉച്ചക്ക് രണ്ടര മണി [വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ?]

വാല്‍പാറ തേയില തോട്ടങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കൂ 


ഇനി നമുക്ക്‌ തിരിച്ചു പോകാം.. ആതിരപ്പള്ളിയിലെക്ക്..ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

21 comments:

 1. സംഭവം തന്നെ ആണ് ട്ടോ ഈ സ്ഥലം. ആതിരപ്പള്ളിയില്‍നിന്നും നേരെ വാഴച്ചാല്‍ വഴി അങ്ങ് പോയാല്‍ മതി. വാഴച്ചാല്‍ കഴിഞ്ഞാല്‍ ഒരു പത്തു നാല്‍പതു കിലോമീറ്റര്‍ കാടാണ്. പേടിക്കേണ്ട വലിയ കുഴപ്പമില്ലാത്ത റോഡ്‌ ആണ്. നിറയെ കുണ്ടും കുഴിയും ഉണ്ടെന്നേ ഉള്ളൂ..

  ReplyDelete
 2. കുട്ടിക്കാലത്ത് പോയതാണീ സ്ഥലം. ഇപ്പോളോര്‍മ്മയൊന്നുമില്ല.. ഇനി നാട്ടില്‍ വരുമ്പോള്‍ പോകണം.. നല്ല ചിത്രങ്ങള്‍... ഇനിയും ഇതു പോലത്തെ പോരട്ടെ..

  ReplyDelete
  Replies
  1. പോന്നോളും പതുക്കെ പതുക്കെ..

   Delete
 3. എത്ര മനോഹരമായ സ്ഥലം. ആ ചിത്രങ്ങള്‍ മനോഹാരിതയെ വിളിച്ചോതുന്നു. ശരിക്കും മഞ്ഞിന്‍ പുകയില്‍ ഞാന്‍ മുങ്ങിനില്‍ക്കുന്ന പ്രതീതി..എഴുത്ത് പോരാ. ഇത്തരം മനോഹരസ്ഥലങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതിനൊത്ത വിവരണം കൂടിയാവുന്നതാണ് കൂടുതല്‍ ഹൃദ്യം.

  ReplyDelete
  Replies
  1. പണ്ടേ എഴുത്ത് വഴങ്ങാത്തത് കൊണ്ടാണ് ചിത്രങ്ങളിലേക്ക് കടന്നത്. വിശദമായി പുളു അടിക്കാന്‍ വല്ല കോചിങ്ങും തരാമോ? ഫീസ്‌ അടക്കാന്‍ തയ്യാറാണ്

   Delete
  2. എഴുതാന്‍ ഒരു ശ്രമം നടത്തിയിരിക്കുന്നു. ഒന്ന് വായിച്ചു നോക്കി ഇനി മാറ്റങ്ങള്‍ എവിടെയൊക്കെ വേണം എന്നൊന്ന് പറയാമോ?

   Delete
 4. വാല്‍പ്പാറ യാത്ര ഏറെ ഹൃദ്യം തന്നെ...പ്രകൃതി രമണീയമായ കാഴ്ച്ചകളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയതിനു നന്ദി! ഇനിയും ഇത്തരം യാത്രകള്‍ക്ക് കൂട്ടണം, ട്ടോ!

  ReplyDelete
 5. വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് ചുരം. മനോഹരം. താഴെ അലിയാര്‍ ഡാം മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍. അതി മനോഹരമാണ് ആ പ്രദേശം. കുറെ പടങ്ങള്‍ എന്റെ കയ്യിലും ഉണ്ട് പഴയതൊക്കെ തപ്പി നോക്കട്ടെ.

  ReplyDelete
  Replies
  1. അതുതന്നെ സംഭവം.. ഇത് കോപ്പി ചെയ്തു മുകളില്‍ ഇട്ടാലോ എന്നാ ആലോചിക്കുന്നെ

   Delete
 6. വാല്‍പാറയില്‍ പോകണം എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. ഡിഗ്രിക്ക് കൂടെ പഠിച്ച എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ വീട് അവിടെയായിരുന്നു. സ്വന്തമായി അധ്വാനിച്ചു നാല് കാശൊക്കെ കയ്യില്‍ ആയി ഇനി അവന്റെ വീട്ടിലേക്കു പോകാമെന്ന് വെച്ചപ്പോള്‍ അവന്റെ അച്ഛന്‍ അവിടുന്ന് സ്ഥലം മാറി മൂന്നാറിലേക്ക് വന്നു :-( ഈ ഫോട്ടോസ് കാണുമ്പോള്‍ അവിടെ പോകാന്‍ പറ്റാത്തതിന്റെ നഷ്ടബോധം തോന്നുന്നു !

  ReplyDelete
  Replies
  1. ഇനി എന്തിനാ പോകുന്നെ? ഈ ചിത്രങ്ങള്‍ കണ്ടത് പോരെ?

   Delete
 7. വാല്പാറയെ കുറിച്ച് അടുത്തദിവസങ്ങളിലേതോ പത്രത്തില്‍ വായിച്ചിരുന്നു. ഒരു യാത്രാവിവരണം പോലെ മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ ഒന്നുകൂടി വിശദമായെഴുതാമായിരുന്നു ഈ പോസ്റ്റ്. ചിത്രങ്ങള്‍ മനോഹരം.

  ReplyDelete
  Replies
  1. എഴുത്തില്‍ കുറച്ചു പിന്നോക്കം ആണെങ്കിലും നിങ്ങളുടെ അഭിപ്രായം മാനിച്ച് ചെറിയ ഒരു വിശദീകരണം എഴുതി ചേര്‍ത്തിട്ടുണ്ട്. വായിച്ചുനോക്കി അഭിപ്രായം പറയാമോ?

   Delete
  2. അതെ, ഇതാണ് ഞാനുമാഗ്രഹിച്ചത്. ഇപ്പോള്‍ ഈ പോസ്റ്റ് വാല്പാറ സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു വഴിക്കാട്ടി കൂടിയായി. ഏറെ സന്തോഷം alimajaf.

   Delete
  3. നന്ദി വീണ്ടും വരാന്‍ സമയം കണ്ടെത്തിയതിനു

   Delete
 8. ചിത്രങ്ങള്‍ മനോഹരം. വിവരണം അതിമനോഹരം.

  ReplyDelete
  Replies
  1. പഠിച്ചു വരുന്നേ ഉള്ളു മാഷെ

   Delete
 9. ഫാമിലി ടൂര്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്, ഒരുപാട് നന്ദിയുണ്ട്

  ReplyDelete
  Replies
  1. ആതിരപ്പള്ളി വാഴച്ചാല്‍ വാല്‍പാറ അങ്ങനെ നേരെ കൊടൈകനാല്‍ക്ക് വിട്ടോ.. എല്ലാ ആശംസകളും നേരുന്നു.

   Delete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...