Oct 7, 2012

മുന്നാറിലെ തേയില തോട്ടങ്ങളിലൂടെ

മുന്നാര്‍ പട്ടണത്തിനു ചുറ്റും കിലോമീറ്റര്‍സ് ആന്‍ഡ്‌ കിലോമീറ്റര്‍സ് പരന്നുകിടക്കുന്ന തേയില തോട്ടങ്ങളാണ് മുന്നാറിനെ മനോഹരിയാക്കുന്നത്. ആസ്സാം വിഭാഗത്തില്‍ പെടുന്ന തേയില വളരുന്ന ഈ തോട്ടങ്ങളുടെ മൊത്തം മുതലാളി ടാറ്റാ ആണ്. പതിനായിരത്തില്‍ ഏറെ പേര്‍ ഇവിടെ തേയില തോട്ടങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വട്ടം മുന്നാറിലേക്കുള്ള വഴിയിലൂടെ പോയ്കൊണ്ടിരിക്കുമ്പോള്‍   തേയില തോട്ടങ്ങള്‍ കാണാന്‍ നമുക്ക്‌ പിന്നീടൊരിക്കല്‍ വരാമെന്നു പറഞ്ഞത്‌ ഓര്‍മയില്ലേ?  ഇന്ന് നമുക്ക്‌ ആ തേയില തോട്ടങ്ങളിലൂടെ ഒന്ന് സഞ്ചരിക്കാം

ആദ്യമായി തേയില ചെടിയെ അടുത്ത് നിന്നൊന്നു കാണാം 



പിന്നെ കുറച്ചു ദൂരെ നിന്നും  



മുന്നാറിലെ മൊത്തം മലയടിവാരങ്ങളും ഇങ്ങനെ പച്ചപ്പ്‌ വിരിച്ചു വച്ചിരിക്കുകയാണ് ടാറ്റാ മുതലാളിമാര്‍ 
  
 



വിവിധ സ്ഥലങ്ങളില്‍ വിവിധ ഭാവത്തിലും രൂപത്തിലും നിരന്നു പരന്നു  കിടക്കുകയാണ് തോട്ടങ്ങള്‍ 
 
 
 



ചിലയിടങ്ങളില്‍ തോട്ടതിനിടയിലൂടെ നീര്‍ ചോലകള്‍...



ചിലയിടത്ത് വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകള്‍...

  
[റോഡുകളെ നമ്മള്‍ മുന്നാറി ലേക്കുള്ള വഴിയില്‍ കണ്ടതാണല്ലോ? കണ്ടിട്ടില്ലെങ്കില്‍ ഇവിടെ ഉണ്ട്]



ചില ഉണ്ട കുന്നുകള്‍ക്കു ഭയങ്കര ആഘര്‍ഷണം ആണ്



ആ മരത്തിനു താഴെ കുറച്ചു പേര്‍ തമ്പടിച്ചിരിക്കുന്നത്  കണ്ടോ? അങ്ങോട്ടു  പോകണോ?


തോട്ടത്തില്‍ കോടമഞ്ഞ്‌ വന്നു മൂടുമ്പോള്‍ നല്ല രസമാണ് കാണാന്‍. ഓര്‍മയില്ലേ നമ്മള്‍ വാല്‍പാറയിലെ  തേയില  തോട്ടങ്ങള്‍ കാണാന്‍ പോയപ്പോ അവിടെ മൊത്തം കോടമഞ്ഞായിരുന്നു 

മഴ മേഘം വന്നു മൂടുമ്പോ, മുന്നില്‍ കാണുന്നത് യാഥാര്‍ത്ഥ്യമാണോ അതോ ഒരു നമ്മള്‍ ഒരു ചിത്രത്തില്‍ നില്‍ക്കുകയാണോ എന്ന് സംശയിച്ചു പോകും 

ചുമ്മാ കന്നുതട്ടതിരിക്കാന്‍ ഇതും കൂടെ കിടക്കട്ടെ 
 
ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

6 comments:

  1. കൊള്ളാം മനോഹരമായ ചിത്രങ്ങള്‍. ഇതെല്ലാം കണ്ടായിരിക്കാം "പച്ചയാം പുതപ്പിട്ട സഹ്യനും" എന്ന് കവി പാടിയത്...

    ReplyDelete
    Replies
    1. ഈ സ്ഥലങ്ങളില്‍ നിന്ന് തന്നെ എഴുതുക ആണെങ്കില്‍ ആര്‍ക്കും ആവിത വന്നു പോകും

      Delete
  2. pics of tea plantations are enchanting....

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...