ഓര്‍മയില്ലേ നമ്മള്‍ മുന്നാറിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോള്‍ വഴിയരികില്‍ ഒരു കൊച്ചു വെള്ളചാട്ടം കണ്ടത്?
നമുക്കിന്നു അവിടേക്ക് പോകാം,
ഈ ചിത്രം മുന്നാറിലേക്കുള്ള വഴില്‍ എന്ന പോസ്റ്റില്‍ ഇട്ടതാണ് ഓര്‍മ്മയുണ്ടോ?
വേലി കേട്ടിവേചിട്ടുണ്ട് എങ്കിലും കാലും മുഖ വും കഴുകാനൊ ക്കെ പറ്റും. അടുത്തേക്ക് പോവാന്‍ പറ്റില്ല എന്നെ ഉള്ളൂ .ഓടിക്കൊട്ണ്ടിരിക്കുമ്പോള്‍ വാഹനം ഒന്ന് നിര്‍ത്തി വാഹനവും മനസും ഒന്ന് തണുപ്പിക്കാന്‍ പറ്റിയ സ്ഥലമാണ്.
ആകാശത്ത് നിന്നും നേരിട്ടു വെള്ളം ഒഴുകി വരികയാണ്. ഇതിന്റെ മുകളില്‍ വര്‍ഷം മുഴുവനും ഒഴുകി വരാനുള്ള വെള്ളം എവിടെയാണാവോ കെട്ടിവെച്ചിരിക്കുന്നത്? പടച്ചവനു മാത്രം അറിയാം
താഴെ തേയില തോട്ടങ്ങല്‍ക്കിടയിലൂടെ വള്ളം ഒഴുകി പോകുന്നു
വളഞ്ഞു ചുറ്റി ഇപ്പുറത്തെ മലമുകളില്‍ എത്തിയപ്പോ വെള്ളച്ചാട്ടത്തിന്റെ ചിത്രം മുഴുവനായും കാണാം. നമ്മള്‍ നേരത്തെ കാണാത്തത് എന്തൊക്കെയോ ഇപ്പൊ കാണുന്നു.
ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. നമ്മുടെ കണ്ണിന്റെയും മനസിന്റെയും സാങ്കേതിക വിദ്യയുടെയും പരിധിയില്‍ നമ്മള്‍ കണ്ടു മനസ്സിലാക്കുനതിന്റെയും അപ്പുറത് എന്തൊക്കെ ആണാവോ പടച്ചവന്‍ സൃഷ്ടിച്ചു വെച്ചിരിക്കുന്നത്?
റോഡ് സൈഡിലെ ഈ വെള്ളച്ചാട്ടം ഇഷ്ടമായില്ലെങ്കില്‍ നമുക്ക് വനമധ്യത്തിലെ വെള്ളചാട്ടത്തിലേക്ക് പോവാം.
ആശംസകള്‍.....
ReplyDeleteഎനിക്കുമുണ്ടൊരു ബ്ലോഗ്.. വന്നു കണ്ടു അഭിപ്രായം പറയണം.....
www.vinerahman.blogspot.com
വന്നതിനും കൂടെ നടന്നതിനും നന്ദി.
Deleteതീര്‍ച്ചയായും വരാം..
ഈ ബ്ലോഗിനെ കുറിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല.
മനോഹരമായ ചിത്രങ്ങൾ
ReplyDeleteചിത്രങ്ങളും വരികളും നന്നാവുന്നുണ്ട്.
ReplyDeleteകൂടുതല്‍ യാത്രകള്‍ നടക്കട്ടെ. ഞങ്ങള്‍ക്കും കാണാമല്ലോ.
ലോകം അങ്ങനെ പര ന്നു കിടക്കുന്നു. [അല്ലെങ്കില്‍ ഉരുണ്ട്]. മുഴുവന്‍ കണ്ടു തീര്‍ക്കാന്‍ ഒരു ജന്മം മതിയാവുമോ?
Deleteനന്ദി. ആദ്യം എന്റെ വരികള്‍ മോശം എന്നാ അഭിപ്രായങ്ങള്‍ ആയിരുന്നു കൂടുതല്‍. ഇങ്ങനെ ഒരഭി പ്രായം കേട്ടതില്‍ സന്തോഷം
വിവരണവും ചിത്രങ്ങളും കുറഞ്ഞുപോയി...എന്നാലും നന്നായിട്ടോ...മൂന്നാര്‍. അതിരപ്പിള്ളി എന്നീ രണ്ടു യാത്രാ വിവരണങ്ങള്‍ ഞാന്‍ പോസ്ടിയിട്ടുണ്ട്. വായിക്കുമല്ലോ...ദാ ഇവിടെ നോക്കു.....http://pheonixman0506.blogspot.in/
ReplyDeleteഇതൊരു ചിന്ന വെള്ളച്ചാട്ടം അല്ലെ? അതാ ചിത്രങ്ങള്‍ കുറഞ്ഞു പോയെ. എന്റെ ബാക്കി പോസ്റ്റുകള്‍ നോക്കിയാലും.. കൂടുതല്‍ ചിത്രങ്ങള്‍ ഉണ്ട്. ചിലതില്‍ വിവരണവും
DeleteGood.
ReplyDeleteചിത്രങ്ങള്‍ നന്നാവുന്നു. വിവരണം ഇത്തിരി കൂടി ആവാം. യാത്രകള്‍ തുടരട്ടെ....സസ്നേഹം
ReplyDeleteഅലി.. മൂന്നാർ യാത്രകളിൽ പലപ്പോഴും അല്പസമയമെങ്കിലും ചിലവഴിയ്ക്കുന്ന ഒരു വെള്ളച്ചാട്ടമാണിത്.. അങ്ങനെ കണ്ടുമടുത്ത കാഴ്ചയാണെങ്കിലും ഒരു ചെറിയ വിവരണത്തോടൊപ്പം ചിത്രങ്ങൾ ആസ്വദിയ്ക്കുമ്പോൾ ആകർഷകമായി അനുഭവപ്പെടുന്നു.. വിവരണം അല്പംകൂടിയുണ്ടെങ്കിൽ ഏറെ മനോഹരമാകുമെന്ന് തോന്നുന്നു... പ്രകൃതിയുടെ കാഴ്ചകൾ തേടിയുള്ള യാത്രകൾ ഇനിയും ഏറെ ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു..
ReplyDelete