Sep 23, 2012

മുന്നാറിലേക്കുള്ള വഴിയില്‍

 മുന്നാറിലേക്ക് പോയാലോ?

നല്ല തണുപ്പ് തുടങ്ങിയിട്ട് പോകുന്നതാണ് നല്ലത്. പക്ഷെ ആ സമയത്ത് അവിടെ ഭയങ്കര തിരക്കും ബഹളവും ആയിരിക്കും. നമുക്ക്‌ കുറച്ചു നേരത്തെ പോകാം എന്താ? നിങ്ങള്‍ തയ്യാറാണോ?

മുന്നാറിലേക്ക് ഏതു വഴി പോകണം എന്നതാണ് പ്രധാനം. കൊച്ചിക്ക് വടക്കുള്ളവര്‍ അങ്കമാലി അടിമാലി വഴിയും തെക്കുള്ളവര്‍ ശാന്തന്‍പാറ അല്ലെങ്കില്‍ രാജാക്കാട് വഴിയും  മുന്നാറിനു കിഴക്കുള്ളവര്‍ തേനി വഴിയും ആണ് പോകുന്നത്.

ഇതില്‍ അടിമാലി - മുന്നാര്‍ റോഡില്‍ കാഴ്ചകള്‍ തീരെ കുറവാണ് എന്നുതന്നെ പറയാം. പൂപ്പാറ (ശാന്തന്‍പാറയുടെ അടുത്തുള്ള ഒരു സ്ഥലം)മുതല്‍ മുന്നാര്‍ വരെ ഉള്ള റോഡില്‍ ആണെങ്കിലോ.. കണ്കുളിര്പിക്കുന്ന കാഴ്ചകളും ഉണ്ട്.

ശാന്തന്‍പാറ വഴി പോകുന്നവരും തേനി നിന്നും വരുന്നവരും ഈ വഴിയാണ് പോകുന്നത്. രാജാക്കാട്‌ വഴി പോകുന്നവര്‍ക്ക് ചെറിയ ഒരു ഡയിവേഴ്ഷന്‍ എടുത്താല്‍ ഇത് വഴി പോകാം. അപ്പൊ അടിമാലി വഴി പോകുന്നവരോ?

ഒരു കാര്യം ചെയ്യാം അടിമാലി നിന്നും നേരെ മുന്നാറിലേക്ക് പോകാതെ രാജാക്കാട്‌ വഴി പൂപ്പാറ ചെന്ന് കയറുക. അവിടെ നിന്നും മുന്നാറിലേക്ക് പോവുക. [ഒരു 50km എങ്കിലും അധികം കാണും, കാഴ്ചകള്‍ കാണണമെന്കില്‍ പോയാല്‍ മതി]

അല്ലെങ്കില്‍ വേറെ ഒരു കാര്യം ചെയ്യാം മുന്നാറില്‍ നിന്നും തേനിയിലെക്കോ തേക്കടിയിലെക്കോ ഒരു ട്രിപ്പ്‌ കൂടെ പ്ലാന്‍ ചെയ്യാം. ആലോചിച്ചു തീരുമാനിച്ചാല്‍ മതി.

നമ്മളിപ്പോ ശാന്തന്‍പാറ വഴിയാണ് പോകുന്നത്. വരുന്നുണ്ടോ?
[ഈ യാത്രയില്‍ വഴിക്ക് മാത്രം ആണ് പ്രാധാന്യം കൊടുക്കുന്നത്. മറ്റു സ്പോട്ടുകളിലെക്കും കാഴ്ച്ചകിലെക്കും ഇറങ്ങി ചെല്ലുന്നില്ല]

വരുന്നെങ്കില്‍ വന്നു വണ്ടിയില്‍ കയറൂ.. വണ്ടി സ്റ്റാര്‍ട്ട്‌ ആയി.  ടട്ട്ര്രൂം ട്ട്ര്രൂം ....  പി പീ.....
മുന്നില്‍ വിശാലമായ റോഡ്‌., വശങ്ങളില്‍ മരങ്ങളിക്കിടയിലൂടെ കാണുന്ന നീലാകാശത്തിലെ വെളുത്ത മേഘങ്ങള്‍..,,, 

ഡ്രൈവര്‍ ...വേഗം വണ്ടി എടുക്കൂ... 


പോകുന്നതിനിടയില്‍ കാണാന്‍ കൊള്ളാവുന്ന സ്ഥലത്തൊക്കെ നിര്‍ത്തി ആസ്വദിച്ച് പോകാം ലെ? ദാ ഇതുപോലത്തെ സ്ഥലം ആണ് ഉദ്ദേശിച്ചേ. 


അങ്ങനെ പന്നിയാര്‍ എത്തുമ്പോഴേക്ക് തേയില തോട്ടങ്ങള്‍ കണ്ടു തുടങ്ങും. പിന്നെ തലങ്ങും വിലങ്ങും തേയില തോട്ടങ്ങള്‍ മാത്രം ആണ്.

ദാ കണ്ടോ രണ്ടു മൂന്നു ചിത്രങ്ങള്‍...തേയില തോട്ടങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ അധികം ശ്രദ്ധ കൊടുക്കുന്നില്ല. അതിനായി മാത്രമായി ഒരു യാത്ര ഇവിടെ ഉണ്ട്.എന്നാലും NFS ന്‍റെ സര്‍ക്യൂട്ട് പോലെ പോകുന്ന ഈ റോഡു കൂടെ ഇരിക്കട്ടെ. 


ഈ പശു നില്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാണുന്നത് ആനയിറങ്ങല്‍ ഡാമിന്റെ ജലസംഭരണി ആണ്. കണ്ടാല്‍ മയങ്ങിപോകുന്ന വശ്യഭംഗി ഉള്ള പ്രദേശം. നമുക്ക്‌ പിന്നെ ഒരിക്കല്‍ അങ്ങോട്ടേക്ക് പോകാം.


റോഡു സൈഡില്‍ ഒരു വെള്ളച്ചാട്ടം കണ്ടോ? ഇതിനെ കുറിച്ചും കുറച്ചു പറയാന്‍ ഉണ്ടായിരുന്നു. ദാ.. ഇവിടെ ക്ലിക്ക് ചെയ്യൂ..


ഇനി റോഡുകളുടെ ഭംഗി ആസ്വദിച്ച് അങ്ങനെ അങ്ങ് പോകാം അല്ലേ?

ചില സ്ഥലങ്ങളില്‍ നല്ല വിശാലതയുള്ള വൃത്തി ഉള റോഡ്‌ ആണെങ്കില്‍ ..

മറ്റു ചില സ്ഥലങ്ങളില്‍ ഇടുങ്ങിയതും പേടിപ്പിക്കുന്നതും ആയ റോഡുകള്‍ ആണ്. കണ്ടോ. ഒരു ബസ്‌ എങ്ങാനും ഇങ്ങോട് വന്നാല്‍ നമ്മള്‍ താഴെ കൊക്കയില്‍ ചാടെണ്ടി വരും എന്നാ തോന്നുന്നേ. വേഗം വിട്ടോ ഡ്രൈവറെ..


 ഇതൊക്കെ നമ്മള്‍ പോകുന്ന റോഡിന്റെ ചില ഭാഗങ്ങള്‍ ആണ്എല്ലാരേം കൂട്ടി വന്നതല്ലേ? എന്‍റെ ഒരു ഫോട്ടോ എടുക്കിഷ്ടാ..
[എന്‍റെ കണ്ണട എങ്ങനെ ഉണ്ട്?]


 എനിക്ക്  വളരെ ഇഷ്ടമായ ചിത്രങ്ങളില്‍ ഒന്നാവട്ടെ അവസാനം


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Sep 18, 2012

വേളികായല്‍ ഒറ്റ കാഴ്ചയില്‍


ഇതൊരു ശ്രമം ആണ്. ഒരു പനോരമ ഉണ്ടാക്കാന്‍.
തിരുവനന്തപുരം വേളി തടാകത്തിന്റെ പാലത്തിന്‍റെ മുകളില്‍ നിന്നുള്ള കാഴ്ചയാണ് ഇത്. ഈ വിശാലമായ ചിത്രം നിര്‍മിക്കാന്‍ ചെറിയ ആറു ഫോട്ടോകള്‍ ഉപയോഗിച്ചു. ചിത്രത്തില്‍ ക്ലിക്ക് ചെയ്തു വലുതാക്കി കാണാം. സൂം ചെയ്തു സ്ക്രീനിന്‍റെ അത്ര വലുത് ആക്കിയാലും ക്ലിയര്‍ കുറയില്ല എന്ന് പ്രതീക്ഷിക്കുന്നു.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Sep 16, 2012

വാല്‍പാറയിലെ തേയില തോട്ടങ്ങള്‍ വാല്‍പാറയിലെ തേയില തോട്ടങ്ങള്‍ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്. എത്ര കണ്ടാലും മതിവരാത്ത ഭംഗി.


മഞ്ഞില്‍ വിറങ്ങലിച്ചു നില്‍കുന്ന മരങ്ങള്‍ക്ക് കീഴെ പച്ച പരവതാനി വിരിച്ചപോലെ...  ഫോട്ടോ കണ്ടിട്ടോന്നും ഒന്നും ആവില്ല. അവിടെ പോയി തന്നെ ആസ്വദിക്കണം. എന്നാലും ഞാന്ടുത്ത ഈ ഫോട്ടോസ് ഒന്ന് കണ്ടു അഭിപ്രായം പറയിന്‍.

ചിത്രങ്ങള്‍ കാണുമ്പോള്‍ റൂമില്‍ എ സി ഉണ്ടെങ്കില്‍ ഒരു 16 ഡിഗ്രീ സെറ്റ്‌ ചെയ്തു വെച്ച് കാണുക. കുറച്ചെങ്കിലും ഒരു ഇഫ്ഫെക്റ്റ്‌ കിട്ടട്ടെ


എങ്ങനെ വാല്‍പാറയില്‍ എത്താം എന്നറിയാനും ചുരത്തിലൂടെ ഉള്ള യാത്ര ആസ്വദിക്കുവാനും  ഇവിടെ ക്ലിക്ക് ചെയ്യുക.

തേയില തോട്ടങ്ങള്‍ ഇനിയും കാണണോ? മുന്നാറില്‍ പോവാം  

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

കോടമഞ്ഞില്‍ വാല്‍പാറ ചുരത്തിലൂടെ...


 വാല്‍പാറ അറിയാമോ?

 കേരള തമിഴനാട് അതിര്‍ത്തിയിലെ മനോഹരമായ മലയോര പ്രദേശം.

താഴെ അലിയാര്‍ ഡാം, മുകളില്‍ ഇടതൂര്‍ന്ന കാട്, മല മുകളില്‍ തേയില തോട്ടങ്ങള്‍, വഴിയിലെങ്ങും കണ്കുളിര്‍പിക്കുന്ന കാഴ്ച്ചകള്‍. പ്രകൃതിയുടെ വരദാനമായ ഈ പ്രദേശത്ത് കൂടെ ഒരിക്കലെങ്കിലും കടന്നുപോകുക എന്നത് ഏതൊരു പ്രകൃതി സ്നേഹിയുടെയും ആഗ്രഹമായിരിക്കും.

വാല്‍പാറ എങ്ങനെ എത്തും?

ചാലക്കുടി നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി നേരെ പൊള്ളാച്ചി റോഡു വഴി, ആതിരപ്പള്ളിയില്‍ നിന്നും  ഒരു അമ്പത് കിലോമീറ്റര്‍ കാണും.[ഏകദേശ കണക്കാണ്] അതില്‍ മുക്കാലും ഷോളയാര്‍ റിസര്‍വ്ട്  ഫോറെസ്റ്റ് ആണ്. സമയമെടുത്ത് ആസ്വദിച്ചു പോകാന്‍ പറ്റിയ റോഡ്‌. നിറയെ വളവുകളും തിരിവികളും പോരാത്തതിന് നിറയെ കുണ്ടും കുഴികളും. കാട്ടിലൂടെ ഉള്ള റോഡുകള്‍ അങ്ങനെ ആവണം എങ്കിലേ കാടിന്റെ ഒരു ഫീലിങ്ങ്സ്‌ കിട്ടൂ.. നിറയെ വന്യജീവികളെ കാണാം. ആന, മാന്‍, കുരങ്ങു, സിംഹവാലന്‍ കുരങ്ങു, പലതരം പക്ഷികള്‍ [പുലിയെ ഞാന്‍ കണ്ടിട്ടില്ല നിങ്ങള്ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ കാണാം]

 വൈകിട്ട് അഞ്ചു മണി കഴിഞ്ഞാല്‍ വാഴച്ചാല്‍ നിന്നും ചെക്ക്‌ പോസ്റ്റ്‌ വഴി വണ്ടികള്‍ കടത്തിവിടില്ല [തിരിച്ചു മലക്കപ്പാറയില്‍ നിന്നും]. അപ്പൊ പ്ലാന്‍ ചെയ്യുമ്പോ രാവിലെ നേരെ വാല്‍പാറ പോയി, തിരിച്ചു വരുമ്പോ ആതിരപ്പള്ളി വെള്ളച്ചാട്ടം കാണുന്നതായിരിക്കും നല്ലത്.

വാല്‍പാറയില്‍ നിന്നും പൊള്ളാച്ചിക്ക് പോകുന്ന വഴിയാണ് വാല്‍പാറ ചുരം. 40 കൊടും വളവുകളിലൂടെ വളഞ്ഞു പുളഞ്ഞു കയറുകയും ഇറങ്ങുകയും ചെയ്യുന്ന ചുരം.[ഇതിന്റെ മുന്നില്‍ 'ഞമ്മളെ താമരശ്ശേ.......രി  ചുരം' ഒക്കെ ശിശു ആണ് ശിശു]

 നമ്മുടെ ഇന്നത്തെ യാത്ര ഈ പറഞ്ഞ ചുരത്തിലൂടെ ആണ്.

വളരെ ഉയരത്തിലാണ് ഒന്നാമത്തെ വളവു തന്നെ. പശ്ചാത്തലത്തില്‍ കാണുന്നതാണ്  ആളിയാര്‍ ഡാം ആണ്. അവിടെ ചെറിയ ഒരു പാര്‍ക്കൊക്കെ ഉണ്ട്. [നിങ്ങള്ക്ക് വേണമെങ്കില്‍ ഒന്നവിടെ വരെ പോയിട്ട് വരാം ഞാനിവേടെ ഡാമിന്റെ സൌന്ദര്യം കണ്ടു ഇരുന്നോളാം] 

ഇതാണ് ആളിയാര്‍ ഡാം. ദൂരെ ഒരു ചെറിയ വെളിച്ചം കാണുന്നില്ലേ? ആ ഭാഗത്താണ് പാര്‍ക്ക്‌


ചുരം കയറി തുടങ്ങാം അല്ലെ?

എങ്ങനെ ഉണ്ട് റോഡ്‌? കൊള്ളാമോ?വളഞ്ഞു പുളഞ്ഞു മുകളിലേക്ക്.. പിന്നെയും മുകളിലേക്ക്‌..


ഇപ്പൊ മുകളിലും താഴെയും ആകാശം എന്ന അവസ്ഥ ആയി. താഴേക്കു നോക്കുമ്പോ തല കറങ്ങുന്ന അവസ്ഥ  ആകാശം ഭൂമിയുടെ പച്ചപ്പിലേക്ക് അലിഞ്ഞു ചേരുന്ന പ്രണയാതുരമായ കാഴ്ചകളിലേക്ക് മുന്നില്‍ അഞ്ചോ പത്തോ മീറ്റര്‍ കാണാം.... അതിനപ്പുറം മഞ്ഞിന്റെ നിറം മാത്രം. വളഞ്ഞു തിരിഞ്ഞു ഒഴുകുന്ന റോഡില്‍ അരിച്ചരിച്ചു നീങ്ങുന്ന വാഹനങ്ങള്‍.. കാണാം.മുകളിലേക്ക് എത്തിയാല്‍ പിന്നെ തേയില തോട്ടങ്ങളാണ്. ഇടയില്‍ മഞ്ഞില്‍ വിറച്ചു വിറച്ചു നില്‍കുന്ന മരങ്ങളും 
ഇത് വഴി പോകുന്നവര്‍ ആരായാലും ഇവിടെ നിര്‍ത്തി കുറച്ചു നേരം ഈ സൌന്ദര്യം ആസ്വദിക്കാതെ പോവില്ല.
ഈ ചിത്രം നോക്കി ഇത് എത്ര മണിക്ക് എടുത്തതാണെന്നു ഊഹിക്കാമോ?ഞാന്‍ പറയാം ഉച്ചക്ക് രണ്ടര മണി [വിശ്വസിക്കാന്‍ പറ്റുന്നുണ്ടോ?]

വാല്‍പാറ തേയില തോട്ടങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കൂ 


ഇനി നമുക്ക്‌ തിരിച്ചു പോകാം.. ആതിരപ്പള്ളിയിലെക്ക്..ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Sep 14, 2012

വനമധ്യത്തിലെ വെള്ളച്ചാട്ടം


ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെ അങ്ങനെ പോവുമ്പോ ഒരു വെള്ളച്ചാട്ടത്തിന്റെ ശബ്ദം കാതില്‍ വന്നലച്ചു. ഉച്ചയായിട്ടും മഞ്ഞു നീങ്ങിയിട്ടില്ലാത്ത നീല കുന്നുകള്‍കിടയിലൂടെ എന്‍റെ കണ്ണുകള്‍ പരതിതുടങ്ങി...

ദാ നോക്കൂ അവിടെയാണ്.. 
എങ്ങനെയെങ്കിലും അവിടെ എത്തണം. ഈ കാടിനുള്ളില്‍ ആരോട് വഴി ചോദിക്കും.കുറെ പോകാനുണ്ട് ഉറപ്പാ. ഇപ്പൊ പോകാന്‍ പറ്റുമെന്ന് തോന്നുന്നില്ല. തല്‍കാലം ക്യാമറയില്‍ സൂം ചെയ്തു രണ്ടു ചിത്രമെടുക്കാം.[എന്‍റെ ക്യാമറയുടെ ശക്തി പോരെന്നു തോന്നിച്ച മറ്റൊരു നിമിഷം]
വെള്ളച്ചാട്ടവും കഴിഞ്ഞു ഒഴുകി ഒഴുകി നമ്മുടെ അടുത്തെക്കാണല്ലോ വരുന്നത്?
ദാ.. പോണു. കലപില കൂട്ടിക്കൊണ്ട്.
അറബിക്കടലിലേക്കുള്ള ആ പോക്ക് കണ്ടോ?...

വെള്ളച്ചാട്ടത്തില്‍ കുളിക്കണം എന്നുണ്ടെങ്കില്‍  ഇവിടെ ക്ലിക്കൂ...

.
ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

Sep 13, 2012

വേനലും മഴയും

വേനല്‍ കാലത്ത് നല്ല പളുങ്ക് പോലിരിക്കുന്ന റോഡുകള്‍ ഒരു മഴ പെയ്യുംപോഴേക്ക് കുണ്ടും കുഴിയും ആയി ആകെ മോശമാവുന്നതാണല്ലോ നാം സ്ഥിരം കാണാറുള്ളത്‌?
ഇവിടെ ഞാന്‍ നേരെ തിരിച്ചുള്ള ഒരു കാഴ്ചയാണ് കാണിക്കാന്‍ പോകുന്നത്.


ഇത് വേനല്‍ കാലം.മഴ പെയ്തു കഴിഞ്ഞപ്പോ അതേ വഴിക്ക് ഒരു സ്വര്‍ഗീയ മനോഹാരിത വന്നിരികുന്നത് കണ്ടോ?

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

മലയിടുക്കിലെ വെള്ളച്ചാട്ടം


 തൃശൂര്‍ ടൌണില്‍ നിന്നും വെറും 45 മിനിറ്റ് ഡ്രൈവിംഗ്.. പിന്നെ അത്രേം സമയം മലകയറ്റം. അത്രേ ഉള്ളൂ ഈ മനോഹരമായ സ്ഥലത്തേക്ക്. രണ്ടാമത് പറഞ്ഞ മുക്കാല്‍ മണിക്കൂര്‍ കുറച്ചു അപകടം പിടിച്ചതാനെന്നു മാത്രം. അഞ്ചേരി പുത്തൂര്‍ വഴി ആണ് പോവേണ്ടത്. ഇവിടേയ്ക്ക് ബസ്സുകളും കിട്ടും.
അയ്യോ.. ഞാനീ സ്ഥലത്തിന്റെ പേര് പറയാന്‍ മറന്നു. ഇതാണ് മരോട്ടിച്ചാല്‍,,,
മഴക്കാലം കഴിഞ്ഞ ഉടനെ പോണം.. അപ്പോഴാണ്‌ ഏറ്റവും ഭംഗി. നമ്മളും മഴക്കാലം കഴിഞ്ഞു നില്‍ക്കുകയല്ലേ? അപ്പൊ ഇന്നങ്ങോട്ടു പോയാലോ? എല്ലാരും വന്നു വണ്ടിയില്‍ കയറൂ....


ദാ ഒഴുകുന്നത് കണ്ടില്ലേ? ഇനി താഴേക്ക്‌., നമ്മുടെ മനം കുളിര്‍പ്പിക്കാന്‍., മനോഹരമായ ഈ വെള്ളച്ചാട്ടം കാണാന്‍ തയ്യാറായോ?

ദാ ഇങ്ങനെ ചാടി ചാടി. എന്താ ഭംഗി ലേ? ശരിക്കും ഒരു 3 stop filter ഇട്ടു. shutter speed രണ്ടു സെക്കന്റ്‌ വെച്ച് ഇവിടുന്ന്‍ ഒരു ഫോട്ടോ എടുതാലുണ്ടല്ലോ? ലോകോത്തര വെള്ളച്ചട്ടങ്ങളൊക്കെ വാലും മടക്കി പിന്നിലേക്ക് മാറി നില്‍ക്കും.


പിന്നെ ഞാനെന്താ അങ്ങനെ ചെയ്യാത്തെ എന്നല്ലേ..? നമ്മടെ 7 mega pixel point and shoot digital camera യില്‍ ഇത്രയൊക്കെയേ പറ്റൂ.. ഇനിയിപ്പോ അത്ര നിര്‍ബന്താച്ചാല്‍ ഒരു canon 5D അല്ലെങ്കില്‍ അത്രേം വേണ്ട, ഒരു canon 550D ക്യാമറ പിന്നെ  18-52mm lens, അത്രേം മതി. വാങ്ങിയിട്ട് എനിക്ക് അയച്ചു തന്നേക്കൂ.. ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കാം. [വിലാസം ഒക്കെ ഞാന്‍ മെയില്‍ അയച്ചുതരാം. ഒരു കമന്റ് ഇട്ടാ മതി.. ചുമ്മാ കമന്റ് ഇട്ടു പറ്റിക്കരുതെ..]


സംസാരിച്ചു നിക്കാതെ വാ..
ഇങ്ങനെ കുന്നിന്‍റെ ഇടയിലേക്ക്‌. വീഴുന്നു. ഛെ! അവിടെ ആണെങ്കില്‍ ഒരു മരവും.. മുഴുവന്‍ ശരിക്കും കാണാന്‍ പറ്റുന്നില്ലല്ലോ..


ഒന്ന് ചെരിഞ്ഞു നോക്കിയാലോ? 


രക്ഷയില്ല.. ഇനി താഴെക്കിറങ്ങാം.. പേടിക്കണ്ട അവിടെ ഇരിക്കുന്നവരൊക്കെ നമ്മുടെ കൂടെ വന്നവരാ..


അപ്പൊ ഇതിന്‍റെ മുകളിലാണ് സംഭവം


അയ്യോ... ഓടി വായോ... എന്തൊരു ഭംഗി.... എന്ത് രസം....
മുകളിന്നു കണ്ടപ്പോ ഞാന്‍ ഇത്രേം വിചാരിച്ചില്ല ട്ടോ...


ഇങ്ങനെ നോക്കിയാ രണ്ടു പാറക്കെട്ടുകളും കാണാം.. 


അപ്പൊ വാ... ഇറങ്ങാം. അടുത്ത് നിന്ന് കാണണ്ടേ..?


വെള്ളം വരുന്ന വരവ് കണ്ടോ?? കുളിര്ന്നിറ്റ്‌ വയ്യ. 

ആകെ നനഞ്ഞാല്‍ കുളിരില്ല എന്നല്ലേ..? അപ്പൊ ഒരു കുളി പസ്സാക്കാം.

ഇരുട്ടാവാറായി.. തിരിച്ചു പോകണ്ടേ?

 ഞങ്ങള് പുവാട്ടോ.. പിന്നെ കാണാം.  റ്റാറ്റാ


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...