Sep 13, 2012

മലയിടുക്കിലെ വെള്ളച്ചാട്ടം


 തൃശൂര്‍ ടൌണില്‍ നിന്നും വെറും 45 മിനിറ്റ് ഡ്രൈവിംഗ്.. പിന്നെ അത്രേം സമയം മലകയറ്റം. അത്രേ ഉള്ളൂ ഈ മനോഹരമായ സ്ഥലത്തേക്ക്. രണ്ടാമത് പറഞ്ഞ മുക്കാല്‍ മണിക്കൂര്‍ കുറച്ചു അപകടം പിടിച്ചതാനെന്നു മാത്രം. അഞ്ചേരി പുത്തൂര്‍ വഴി ആണ് പോവേണ്ടത്. ഇവിടേയ്ക്ക് ബസ്സുകളും കിട്ടും.
അയ്യോ.. ഞാനീ സ്ഥലത്തിന്റെ പേര് പറയാന്‍ മറന്നു. ഇതാണ് മരോട്ടിച്ചാല്‍,,,
മഴക്കാലം കഴിഞ്ഞ ഉടനെ പോണം.. അപ്പോഴാണ്‌ ഏറ്റവും ഭംഗി. നമ്മളും മഴക്കാലം കഴിഞ്ഞു നില്‍ക്കുകയല്ലേ? അപ്പൊ ഇന്നങ്ങോട്ടു പോയാലോ? എല്ലാരും വന്നു വണ്ടിയില്‍ കയറൂ....


ദാ ഒഴുകുന്നത് കണ്ടില്ലേ? ഇനി താഴേക്ക്‌., നമ്മുടെ മനം കുളിര്‍പ്പിക്കാന്‍., മനോഹരമായ ഈ വെള്ളച്ചാട്ടം കാണാന്‍ തയ്യാറായോ?

ദാ ഇങ്ങനെ ചാടി ചാടി. എന്താ ഭംഗി ലേ? ശരിക്കും ഒരു 3 stop filter ഇട്ടു. shutter speed രണ്ടു സെക്കന്റ്‌ വെച്ച് ഇവിടുന്ന്‍ ഒരു ഫോട്ടോ എടുതാലുണ്ടല്ലോ? ലോകോത്തര വെള്ളച്ചട്ടങ്ങളൊക്കെ വാലും മടക്കി പിന്നിലേക്ക് മാറി നില്‍ക്കും.


പിന്നെ ഞാനെന്താ അങ്ങനെ ചെയ്യാത്തെ എന്നല്ലേ..? നമ്മടെ 7 mega pixel point and shoot digital camera യില്‍ ഇത്രയൊക്കെയേ പറ്റൂ.. ഇനിയിപ്പോ അത്ര നിര്‍ബന്താച്ചാല്‍ ഒരു canon 5D അല്ലെങ്കില്‍ അത്രേം വേണ്ട, ഒരു canon 550D ക്യാമറ പിന്നെ  18-52mm lens, അത്രേം മതി. വാങ്ങിയിട്ട് എനിക്ക് അയച്ചു തന്നേക്കൂ.. ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കാം. [വിലാസം ഒക്കെ ഞാന്‍ മെയില്‍ അയച്ചുതരാം. ഒരു കമന്റ് ഇട്ടാ മതി.. ചുമ്മാ കമന്റ് ഇട്ടു പറ്റിക്കരുതെ..]


സംസാരിച്ചു നിക്കാതെ വാ..
ഇങ്ങനെ കുന്നിന്‍റെ ഇടയിലേക്ക്‌. വീഴുന്നു. ഛെ! അവിടെ ആണെങ്കില്‍ ഒരു മരവും.. മുഴുവന്‍ ശരിക്കും കാണാന്‍ പറ്റുന്നില്ലല്ലോ..


ഒന്ന് ചെരിഞ്ഞു നോക്കിയാലോ? 


രക്ഷയില്ല.. ഇനി താഴെക്കിറങ്ങാം.. പേടിക്കണ്ട അവിടെ ഇരിക്കുന്നവരൊക്കെ നമ്മുടെ കൂടെ വന്നവരാ..


അപ്പൊ ഇതിന്‍റെ മുകളിലാണ് സംഭവം


അയ്യോ... ഓടി വായോ... എന്തൊരു ഭംഗി.... എന്ത് രസം....
മുകളിന്നു കണ്ടപ്പോ ഞാന്‍ ഇത്രേം വിചാരിച്ചില്ല ട്ടോ...


ഇങ്ങനെ നോക്കിയാ രണ്ടു പാറക്കെട്ടുകളും കാണാം.. 


അപ്പൊ വാ... ഇറങ്ങാം. അടുത്ത് നിന്ന് കാണണ്ടേ..?


വെള്ളം വരുന്ന വരവ് കണ്ടോ?? കുളിര്ന്നിറ്റ്‌ വയ്യ. 

ആകെ നനഞ്ഞാല്‍ കുളിരില്ല എന്നല്ലേ..? അപ്പൊ ഒരു കുളി പസ്സാക്കാം.

ഇരുട്ടാവാറായി.. തിരിച്ചു പോകണ്ടേ?

 ഞങ്ങള് പുവാട്ടോ.. പിന്നെ കാണാം.  റ്റാറ്റാ


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

13 comments:

 1. മനോഹരമായ കാഴ്ചകള്‍.
  ഈ പ്രവാസിയെ കൊതിപ്പിക്കല്ലേ..അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ പോകണമെന്നുണ്ട്.

  ReplyDelete
  Replies
  1. നാട്ടില്‍ വരുമ്പോള്‍ വേനല്‍ കാലമാണെങ്കില്‍ പോകരുത്. പോകരുത്. പോകരുത്. ഞാന്‍ പറയേണ്ടത് പറഞ്ഞു.

   Delete
 2. ഇതാണ് മരോട്ടിച്ചാല്‍ വേനല്‍ കാലത്തുമാത്രം പോകരുത് കണ്ടാല്‍ സഹിക്കില്ല..മനോഹരം ട്ടോ ഫോട്ടോസ് ..

  ReplyDelete
  Replies
  1. മഴക്കാലത്ത്‌ പോകല്‍ റിസ്ക്‌ ആണ്. ഭയങ്കര സ്പീഡില്‍ ഒഴുകുന്ന അരുവികളൊക്കെ മുറിച്ചു കടക്കണം. പക്ഷെ അവിടെ എത്തിയാലുണ്ടല്ലോ എല്ലാം മറക്കും

   Delete
 3. എനിയ്ക്കും എന്‍റെ 500D-യ്ക്കും കൊതിയാവുന്നു - മരോട്ടിച്ചാല്‍ വരെ ഒന്ന് പോവാന്‍!!!!....

  ReplyDelete
  Replies
  1. ഈ കൊതി നമ്മളെ കൊതിപ്പിക്കാന്‍ മാത്രം ഉള്ളതാണ്. ഞാന്‍ വാങ്ങുമ്പോ ഒരു 7D ഒക്കെയേ വാങ്ങൂ.. ചിലപ്പോ കുറച്ചു സമയം എടുത്തേക്കും..

   Delete
 4. ശരിക്കും കുളിപ്പിച്ച് കളഞ്ഞല്ലോ!

  ReplyDelete
  Replies
  1. അങ്ങനെ മനസ്സിലെങ്കിലും ഒന്ന് കുളിച്ചല്ലോ. ഹിഹി

   Delete
 5. കൊതിപ്പിച്ച്... മനോഹരമായ വിവരണവും

  ReplyDelete
  Replies
  1. നന്ദി. നന്ദി. നന്ദി

   Delete
 6. നല്ല വെള്ളച്ചാട്ടം, ഒരു വെള്ളച്ചട്ടതിലും നല്ല വേനല്‍കാലത്ത് പോകരുത്. പ്രതേകിച്ചും താഴേക്ക്‌ വന്നപ്പോള്‍. അവിടെ വന്നു കുളിക്കാന്‍ തോന്നി. വിവരണവും മനോഹരം.

  ReplyDelete
  Replies
  1. അത് തന്നെയാ എനിക്കും പറയാനുള്ളത്‌., ഇനീം വെള്ളച്ചാട്ടങ്ങളില്‍ പോണം. വിളിക്കാട്ടോ.. അല്ലെങ്കില്‍ ആഫ്രിക്കയില്‍ വന്നാലോ?

   Delete
 7. നന്നായിരിക്കുന്നു ചിത്രങ്ങൾ
  ഒന്ന് ഊളിയിടാൻ മോഹം

  ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...