Sep 23, 2012

മുന്നാറിലേക്കുള്ള വഴിയില്‍

 മുന്നാറിലേക്ക് പോയാലോ?

നല്ല തണുപ്പ് തുടങ്ങിയിട്ട് പോകുന്നതാണ് നല്ലത്. പക്ഷെ ആ സമയത്ത് അവിടെ ഭയങ്കര തിരക്കും ബഹളവും ആയിരിക്കും. നമുക്ക്‌ കുറച്ചു നേരത്തെ പോകാം എന്താ? നിങ്ങള്‍ തയ്യാറാണോ?

മുന്നാറിലേക്ക് ഏതു വഴി പോകണം എന്നതാണ് പ്രധാനം. കൊച്ചിക്ക് വടക്കുള്ളവര്‍ അങ്കമാലി അടിമാലി വഴിയും തെക്കുള്ളവര്‍ ശാന്തന്‍പാറ അല്ലെങ്കില്‍ രാജാക്കാട് വഴിയും  മുന്നാറിനു കിഴക്കുള്ളവര്‍ തേനി വഴിയും ആണ് പോകുന്നത്.

ഇതില്‍ അടിമാലി - മുന്നാര്‍ റോഡില്‍ കാഴ്ചകള്‍ തീരെ കുറവാണ് എന്നുതന്നെ പറയാം. പൂപ്പാറ (ശാന്തന്‍പാറയുടെ അടുത്തുള്ള ഒരു സ്ഥലം)മുതല്‍ മുന്നാര്‍ വരെ ഉള്ള റോഡില്‍ ആണെങ്കിലോ.. കണ്കുളിര്പിക്കുന്ന കാഴ്ചകളും ഉണ്ട്.

ശാന്തന്‍പാറ വഴി പോകുന്നവരും തേനി നിന്നും വരുന്നവരും ഈ വഴിയാണ് പോകുന്നത്. രാജാക്കാട്‌ വഴി പോകുന്നവര്‍ക്ക് ചെറിയ ഒരു ഡയിവേഴ്ഷന്‍ എടുത്താല്‍ ഇത് വഴി പോകാം. അപ്പൊ അടിമാലി വഴി പോകുന്നവരോ?

ഒരു കാര്യം ചെയ്യാം അടിമാലി നിന്നും നേരെ മുന്നാറിലേക്ക് പോകാതെ രാജാക്കാട്‌ വഴി പൂപ്പാറ ചെന്ന് കയറുക. അവിടെ നിന്നും മുന്നാറിലേക്ക് പോവുക. [ഒരു 50km എങ്കിലും അധികം കാണും, കാഴ്ചകള്‍ കാണണമെന്കില്‍ പോയാല്‍ മതി]

അല്ലെങ്കില്‍ വേറെ ഒരു കാര്യം ചെയ്യാം മുന്നാറില്‍ നിന്നും തേനിയിലെക്കോ തേക്കടിയിലെക്കോ ഒരു ട്രിപ്പ്‌ കൂടെ പ്ലാന്‍ ചെയ്യാം. ആലോചിച്ചു തീരുമാനിച്ചാല്‍ മതി.

നമ്മളിപ്പോ ശാന്തന്‍പാറ വഴിയാണ് പോകുന്നത്. വരുന്നുണ്ടോ?
[ഈ യാത്രയില്‍ വഴിക്ക് മാത്രം ആണ് പ്രാധാന്യം കൊടുക്കുന്നത്. മറ്റു സ്പോട്ടുകളിലെക്കും കാഴ്ച്ചകിലെക്കും ഇറങ്ങി ചെല്ലുന്നില്ല]

വരുന്നെങ്കില്‍ വന്നു വണ്ടിയില്‍ കയറൂ.. വണ്ടി സ്റ്റാര്‍ട്ട്‌ ആയി.  ടട്ട്ര്രൂം ട്ട്ര്രൂം ....  പി പീ.....
മുന്നില്‍ വിശാലമായ റോഡ്‌., വശങ്ങളില്‍ മരങ്ങളിക്കിടയിലൂടെ കാണുന്ന നീലാകാശത്തിലെ വെളുത്ത മേഘങ്ങള്‍..,,, 

ഡ്രൈവര്‍ ...വേഗം വണ്ടി എടുക്കൂ... 


പോകുന്നതിനിടയില്‍ കാണാന്‍ കൊള്ളാവുന്ന സ്ഥലത്തൊക്കെ നിര്‍ത്തി ആസ്വദിച്ച് പോകാം ലെ? ദാ ഇതുപോലത്തെ സ്ഥലം ആണ് ഉദ്ദേശിച്ചേ. 


അങ്ങനെ പന്നിയാര്‍ എത്തുമ്പോഴേക്ക് തേയില തോട്ടങ്ങള്‍ കണ്ടു തുടങ്ങും. പിന്നെ തലങ്ങും വിലങ്ങും തേയില തോട്ടങ്ങള്‍ മാത്രം ആണ്.

ദാ കണ്ടോ രണ്ടു മൂന്നു ചിത്രങ്ങള്‍...



തേയില തോട്ടങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ അധികം ശ്രദ്ധ കൊടുക്കുന്നില്ല. അതിനായി മാത്രമായി ഒരു യാത്ര ഇവിടെ ഉണ്ട്.



എന്നാലും NFS ന്‍റെ സര്‍ക്യൂട്ട് പോലെ പോകുന്ന ഈ റോഡു കൂടെ ഇരിക്കട്ടെ. 


ഈ പശു നില്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാണുന്നത് ആനയിറങ്ങല്‍ ഡാമിന്റെ ജലസംഭരണി ആണ്. കണ്ടാല്‍ മയങ്ങിപോകുന്ന വശ്യഭംഗി ഉള്ള പ്രദേശം. നമുക്ക്‌ പിന്നെ ഒരിക്കല്‍ അങ്ങോട്ടേക്ക് പോകാം.


റോഡു സൈഡില്‍ ഒരു വെള്ളച്ചാട്ടം കണ്ടോ? ഇതിനെ കുറിച്ചും കുറച്ചു പറയാന്‍ ഉണ്ടായിരുന്നു. ദാ.. ഇവിടെ ക്ലിക്ക് ചെയ്യൂ..


ഇനി റോഡുകളുടെ ഭംഗി ആസ്വദിച്ച് അങ്ങനെ അങ്ങ് പോകാം അല്ലേ?

ചില സ്ഥലങ്ങളില്‍ നല്ല വിശാലതയുള്ള വൃത്തി ഉള റോഡ്‌ ആണെങ്കില്‍ ..

മറ്റു ചില സ്ഥലങ്ങളില്‍ ഇടുങ്ങിയതും പേടിപ്പിക്കുന്നതും ആയ റോഡുകള്‍ ആണ്. കണ്ടോ. ഒരു ബസ്‌ എങ്ങാനും ഇങ്ങോട് വന്നാല്‍ നമ്മള്‍ താഴെ കൊക്കയില്‍ ചാടെണ്ടി വരും എന്നാ തോന്നുന്നേ. വേഗം വിട്ടോ ഡ്രൈവറെ..


 ഇതൊക്കെ നമ്മള്‍ പോകുന്ന റോഡിന്റെ ചില ഭാഗങ്ങള്‍ ആണ്



എല്ലാരേം കൂട്ടി വന്നതല്ലേ? എന്‍റെ ഒരു ഫോട്ടോ എടുക്കിഷ്ടാ..
[എന്‍റെ കണ്ണട എങ്ങനെ ഉണ്ട്?]


 എനിക്ക്  വളരെ ഇഷ്ടമായ ചിത്രങ്ങളില്‍ ഒന്നാവട്ടെ അവസാനം


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

24 comments:

  1. തികച്ചും ഹൃദ്യമായ വാക്കുകള്‍.. ഹൃദയഹാരിയായ ചിത്രങ്ങള്‍... ചിത്രവരമ്പ് ആസ്വാദ്യതയുടെ വരംബികള്‍ ഭേദിക്കുന്നു.. കണ്ടത് മനോഹരം കാണാത്തത് അതിമനോഹരം എന്നല്ലേ.. ബാക്കിക്കായി കാത്തിരിക്കുന്നു....

    ReplyDelete
    Replies
    1. ആദ്യ വായനക്കും അഭിപ്രായത്തിനും വളരെ അധികം നന്ദി അരുണ്‍., കൂടുതല്‍ ചിത്രങ്ങള്‍ ഉടനെ തന്നെ ഇട്ടേക്കാം.

      Delete
  2. ചിത്രങ്ങളും വിവരണങ്ങളും നന്നായിട്ടുണ്ട്...

    ReplyDelete
  3. Beautiful photos. Congratultions!!!

    ReplyDelete
  4. ചിത്രങ്ങളും കുസൃതിയുള്ള വിവരണവും ഇഷ്ടമായി.

    ReplyDelete
    Replies
    1. ഹിഹി കുട്ടിക്കളി മാറിയിട്ടില്ല അതാ ഒരു കുസൃതി. വായനക്കും അഭിപ്രായത്തിനും നന്ദി.

      Delete
  5. മൂന്നാര്‍ ഇതുവരെ പോകാന്‍ കഴിഞ്ഞിട്ടില്ല. ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഇക്കുറി പോകണം എന്നൊരു പൂതി. നടക്കുമോ എന്തോ.

    ReplyDelete
    Replies
    1. പോകുമ്പോ ഒരു മൂന്നോ നാലോ ദിവസത്തേക്ക് പൊയ്ക്കോ. അവിടുത്തെ കാലാവസ്ഥയും പ്രകൃതി ഭംഗിയും ഒക്കെ നല്ലോണം ആസ്വദിക്കാന്‍ അതാ നല്ലത്. മിക്കാവാറും എല്ലാവരും ഓടി പോയി ഓടി ഇങ്ങു പോരും.

      Delete
  6. ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട് !

    ReplyDelete
    Replies
    1. നന്ദി വടേരക്കാരാ. സോറി, ദുബായിക്കാരാ

      Delete
  7. Replies
    1. താങ്ക്യു താങ്ക്യു

      Delete
  8. ചിത്രങ്ങള്‍ മനോഹരം.പിന്നെ തെക്ക് നിന്നുള്ളവര്‍ കോട്ടയം മുവാറ്റുപുഴ കോതമംഗലം അടിമാലി വഴിയാണു പോകുന്നത്.അടിമാലി-മൂന്നാര്‍ റോഡില്‍ ഇരുട്ടുകാനത്ത് നിന്നും വലത്തോട്ട് തിരിഞ്ഞു തോക്കുപാറ ആനച്ചാല്‍ വഴി പോയാല്‍ നല്ല കാഴ്ചകളാണു കേട്ടോ,നല്ല റോഡും.

    ReplyDelete
    Replies
    1. ഞാന്‍ കുറെ വടക്ക് നിന്നാ...[വടകര] പിന്നെ കൊട്ടാരക്കര ഉള്ള എന്റെ ഒരു സുഹൃത്താണ് അങ്ങനെ പറഞ്ഞു തന്നത്. എന്തായാലും തിരുത്തിനും പുതിയ വഴി പറഞ്ഞു തന്നതിനും നന്ദി. അടുത്ത പ്രാവശ്യം പോകുമ്പോ ഈ പറഞ്ഞ വഴിക്ക് പോകാം.

      Delete
  9. ഞാനും കൂടിയിട്ടുണ്ട് കാഴ്ചകള്‍ കണ്ടു ഈ ചിത്രവരമ്പിലൂടെ നടക്കാന്‍.

    ഒരു പഴയ മൂന്നാര്‍ യാത്രയുടെ ഓര്‍മ്മയും തന്നു ചിത്രങ്ങള്‍

    ReplyDelete
    Replies
    1. ഗുരുവേ.. ഈ പൈതലിനെ അനുഗ്രഹിക്കണേ....

      Delete
  10. ചിത്രങ്ങള്‍ എല്ലാം വളരെ മനോഹരം ..

    ReplyDelete
  11. പ്രിയ സുഹൃത്തേ,, ചിത്രങ്ങളും, ചെറിയ ചെറിയ വിവരണങ്ങളുമായി ഈ യാത്ര മനോഹരമായിട്ടുണ്ട്.. മൂന്നാർ എന്റെയും പ്രിയപ്പെട്ട സ്ഥലമാണ്.. വർഷത്തിൽ ഒന്നെങ്കിലും അവിടെ പോകാറുമുണ്ട്.. അടുത്തകാലത്തും പോയിരുന്നു... ആ ഓർമ്മകളിലേയ്ക്ക് ഒരു തിരിഞ്ഞുനോട്ടം കൂടിയായി മാറുന്നു ഈ ചിത്രക്കാഴ്ചകൾ.. അഭിനന്ദനങ്ങൾ

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...