Nov 24, 2012

കോബ്രയുടെ നാട്ടില്

ഞങ്ങള്‍ സ്നേഹത്തോടെ കോബ്ര എന്ന് വിളിക്കുന്ന ഞങ്ങളുടെ ക്ലാസ്മേറ്റ് സുജീഷിന്റെ ജോലി സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിപ്പെട്ടതിനെ കുറിച്ച് ഞാന്‍ കൂട്ടുകാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിന്റെ ഒരു കോപ്പി ആണ് ഇത്.
----------------------------------------------------------------------------------

ഞാനും കുറച്ചു കൂട്ടുകാരും ഒരു ദീര് യാത്രക്കിടയില്ഗൂഡല്ലൂര്നിന്നും സുല്ത്താന്ബത്തേരിക്കു പോകുകയായിരുന്നു. ഞാന്മുന്നില്കത്തിച്ചു പോകുകയാണ്. അപ്പൊ പിന്നില്നിന്നു സജി നിര്ത്താതെ ഹോണ്അടിക്കാന്തുടങ്ങി.

സജി എന്ന് പറഞ്ഞാല്സപ്ലി ഹൗസില്വരാരുള്ളവര്ക്ക് മനസ്സിലാവും. അല്ലാത്തവര്തൃശ്ശൂരിലെ ഒരു സുഹൃത്ത് എന്ന് കണക്കാക്കിയാല്മതി.
സപ്ലിഹൗസിനെ  പറ്റി  പറയുകയാണെങ്കില്.. 2008 ece ബാച്ചിലെ ഗവേഷണ തല്പരരായ വിദ്യാര്ഥികള്‍ ചില വിഷയങ്ങളില്ആഴത്തിലുള്ള പഠനത്തിനു വേണ്ടി  വര്ഷങ്ങളായി ഒരുമിച്ചു കൂടിയിരുന്ന വീടാണ്. മറ്റു ബാച്ചുകളിലെയും ഡിപാര്ട്ട്മെന്റ് ലെയും സമാന ബുദ്ധിയുള്ള ചിലരും ചില പ്രത്യേക സമയങ്ങളില്ഇവിടെ സമ്മേളിക്കാറുണ്ട്

ഇലക്ട്രോണിക്സ് ലെ വന്പടിപിസ്റായ കുപ്പു(സിബിന്വി പി )മുതല്പരമ മണ്ടനായ ...... (വിനയം കാരണം പേര് പറയുന്നില്ല) വരെ വീട്ടില്താമസിച്ചു ഗവേഷണം നടത്തിയിട്ടുണ്ട്.    താല്പര്യം ഉള്ളവരെല്ലാം ഗവേഷണം പൂര്ത്തിയാക്കിയ സ്ഥിതിക്ക് വീട് ഇപ്പോള്അനാഥമാണ്.

അപ്പൊ നമ്മള്പറഞ്ഞു വന്നത് സജിയുടെ ഹോണിനെ കുറിച്ചാണ്ബൈക്ക് വട്ടം തിരിച്ചു അവന്റെ അടുത്ത ചെന്നപ്പോ അവന്ഒരു പച്ച (ലീഗിന്റെ പച്ച അല്ല.) ബോര്ഡിലേക്ക് കൈ ചൂണ്ടി നില്കുന്നു. ബോര്ഡില്എരുമാട് എന്ന് വലിയ അക്ഷരത്തില്എഴുതി വെച്ചിട്ടുണ്ട്. എവിടെയോ കേട്ട് പരിചയം ഉണ്ടെങ്കിലും എനിക്ക് ശരിക്കും അങ്ങട് കത്തിയില്ല.

"ഡാ മണ്ടാ.. ഇവിടെയല്ലേ നമ്മുടെ കോബ്ര ജോലി ചെയ്യുന്നത്?"

"അതെ!! ഇവിടെ തന്നെ ആണല്ലോ?"

"അതിനു അവന്ബാങ്കില്അല്ലെ? ഇവിടെ ബാങ്ക് ഒന്നും കാണുന്ന ലക്ഷണം  ഇല്ലല്ലോ?, നമുക്ക് മാറിയതായിരിക്കും"

“സുല്ത്താന്ബത്തേരി നിന്നും 13 കിലോമീറ്റര്ആണെന്ന് അവന്പറഞ്ഞിട്ടുണ്ട്. അപ്പൊ ഇത് തന്നെ ആയിരിക്കും.”

"ഡാ.. ഇത് തന്നെ സ്ഥലം..."

വേറെ ഒരു മഞ്ഞ ബോര്ഡു ചൂണ്ടി അവന്പറഞ്ഞു.


 
ഞങ്ങള്എരുമാട് സിറ്റിയില്‍(അങ്ങനെയെ പറയാന്പാടുള്ളൂ എന്ന് സുജീഷ് പ്രത്യേകം പറഞ്ഞിട്ടുണ്ട്) അങ്ങോട്ടും ഇങ്ങോട്ടും സിണ്ടികെറ്റ് ബാങ്കും തപ്പി നടന്നു. ഇത്രയും വലിയ സിറ്റിയില്ബാങ്ക് കണ്ടെത്താന്ഞങ്ങള്നല്ലോണം കഷ്ടപ്പെട്ട് എന്ന് പറയാതെ തന്നെ ഊഹിക്കാന്പറ്റുമല്ലോ?

 ഞാന്ഒരു ചുവന്ന കോട്ടും തലയില്ഒരു മഞ്ഞ ടാവോലും കറുത്ത കണ്ണടയും തോളത്തു ഒരു വലിയ ബാഗും ഒരിഞ്ചു നീളത്തില്വളര്ത്തിയ കറുത്ത താടിയും ഒക്കെയായി (ഫോട്ടോ ഞാന്പിന്നെ കാണിച്ചു തരാം) ബാങ്കിലേക്ക് കയറിച്ചെന്നു. അവിടെ തകൃതിയായി ഇടപാടുകാരോട് തമിഴിലും മലയാളത്തിലും ഒക്കെയായി  ഇടപഴകുന്നു നമ്മുടെ സ്വന്തം കോബ്ര!!!

എന്നെ കണ്ടെങ്കിലും യാതൊരു വിധ മൈന്റും ചെയ്യാതെ മൂപ്പര്തകര്ക്കുകയാണ്. ക്യുവില്എന്റെ അവസരം എത്തിയപ്പോ എന്നോട്

 "How can I  help  you, Sir?"

"I want to open an account here, Could you help me?"

ഞാന്തിരിച്ചുവരുന്നത് കാണാത്തതിനാല്സജിയും അപ്പോഴേക്ക് അകത്തു എത്തിയിരുന്നു.

എന്റെ സംസാരം കേട്ടതും, സജിയെ ഒപ്പം കണ്ടതും ഒരുമിച്ച്. ഷോക്കും ചമ്മലും ഒരുമിച്ചു വന്ന സുജീഷിന്റെ മുഖം ക്യാമറയില്ഒപ്പി എടുത്തിരുന്നെങ്കില്പച്ചാളം ഭാസി വരെ തൊഴുതു പോയേനെ.

പിന്നെ അരമണിക്കൂര്നേരത്തേക്ക് വായും പൊത്തിയുള്ള സുജീഷിന്റെ ട്രേഡ് മാര്ക്ക്ചിരി ആയിരുന്നു.
"ഗുഹു ഗുഹു ഗുഹു ഗുഹു ഗുഹു ഗുഹു ഗുഹു ഗുഹു"

 പെട്ടെന്ന് സുജീഷിലെ ആധിദേയന്ഉണര്ന്നു. ഞങ്ങളുടെ തിരക്കുകളും പ്ലാനിങ്ങുകളും   ആധിദേയത്തത്തിനു മുന്നില്ഞങ്ങള്അടിയറ വെച്ചു. സുജീഷിന്റെ കുടിലിലേക്ക് പോകാന്ഞങ്ങള്തീരുമാനിച്ചു.

ഞാനും സുജീഷും 1 കിലോ മുന്തിരിയും 2 കിലോ നാരങ്ങയും  (ഇവിടെ നല്ല നാടന്സാധനങ്ങള്നല്ല വിലക്കുറവില്കിട്ടും) വാങ്ങി നടന്നു ചെല്ലാമെന്നു പറഞ്ഞു മറുള്ളവരെ ബൈക്കില്മുന്നില്പറഞ്ഞയച്ചു. ഞങ്ങള്ചെല്ലുമ്പോ അവിടെ കുറച്ചു പോലീസുകാര്വണ്ടിയുടെ  ബുക്കും പേപ്പറും എല്ലാം വാങ്ങി വെച്ച് വന്ചോദ്യം ചെയ്യലാണ്.

അടുത്ത് എത്താരായപ്പോ സുജീഷ് വിളിച്ചു പറഞ്ഞു.

"ബാബു അണ്ണാ അവരു നമ്മ ഫ്രെണ്ട്സ്"

അപ്പൊ പോലീസുകാരന്കൈ കൂപ്പി നിന്ന് പറഞ്ഞു

 "മന്നിച്ചിട് സാര്‍"

  സുജീഷ് പോലീസുകാരനെ വിളിക്കുന്നത് അണ്ണാ എന്ന്, തിരിച്ചു പോലീസുകാരന്സാറേ എന്ന്!!!!

ഇത് വായിക്കുമ്പോ നിങ്ങള്ഞെട്ടിയതിന്റെ പത്തിരട്ടി എങ്കിലും സ്ട്രോങ്ങില്ഞാന്ഞെട്ടി.
-ആ രഹസ്യം എന്തെന്ന് പറയാന്‍ സുജീഷ് സമ്മതിച്ചില്ല.-

 സുജീഷ് ഒരു സംഭവം ആണെന്ന് മനസ്സിലാക്കിയ ഞങ്ങള്അടുത്ത കടയില്പോയി ഓരോ വെത്തില വാങ്ങിച്ചു ദക്ഷിണ വെച്ച് കാലില്തൊട്ടു വണങ്ങി.

സുജീഷിന്റെ കൊട്ടാരം പോലത്തെ കുടിലില്എത്തിയ ഞങ്ങള്ഗൂഗിള്മാപ് എടുത്തു ഞങ്ങള്ഇരിക്കുന്ന സ്ഥലം മനസ്സിലാക്കാന്ഒരു ശ്രമം നടത്തി.
 


  

മാപില്എരുമാട് എന്നതിന്റെ താഴെ ആദിവാസി കോളനി എന്ന് എഴുതിയത് ഗൂഗിളിനു പറ്റിയ എന്തോ അബദ്ധം ആണെന്നാണ് കോബ്ര പറഞ്ഞത്.


  കൊബ്രയുടെ വീടിന്റെ ഉമ്മറത്ത്നിന്നും കാണുന്ന എരുമാട് സിറ്റിയുടെ പ്രധാന ഭാഗമാണ് ചിത്രത്തില്‍.  
കൊണ്ക്രീട്റ്റ് ബില്ടിങ്ങുകളും ബൈക്കും കാരും എല്ലാം ഉള്ള ഇത് ഒരു സിറ്റി തന്നെ എന്ന് എല്ലാവരും സമ്മതിച്ചു പോകും. അവിടെ നടക്കുന്ന സ്ത്രീകള്ആദിവാസി സ്ത്രീകള്ആണെന്നൊക്കെ അസൂയക്കാര്പറയുന്നതാണ്.

കൊബ്രക്ക് ബാങ്കിലേക്ക് തിരിച്ചു പോകണം. വൈകിട്ട് വരെ കറങ്ങാനുള്ള സ്ഥലങ്ങളൊക്കെ പറഞ്ഞു തന്നു അവന്പോയി.

വളരെ നയന മനോഹരവും അത്രാവശ്യം അട്വെന്ചരസും ആയ മീന്മുട്ടി വെള്ളച്ചട്ടതിലേക്ക് ഇവിടെ നിന്നും നടക്കാനുള്ള ദൂരമേ ഉള്ളൂ (അത് നാട്ടുകാര്പറയുന്നത്. ശരിക്കും 6-7 കിലോമീറ്റര്ഉണ്ട്.)
 

 

ശിലായുഗത്തിലെ ലിപികളും കൊത്തുപണികളും ഉള്ള ഇടക്കല്ഗുഹ യിലേക്ക് ഇവിടെ നിന്നും പത്തു കിലോമീറ്റര്ഇല്ല.
 

 
പിന്നെ ഫാന്റം റോക്ക്, പുരാവസ്തു മ്യൂസിയം അങ്ങനെ പലതും ഇവിടെ നിന്നും വളരെ അടുത്താണ്.

ഞങ്ങള്കറങ്ങി തിരിചെത്തുംപോഴേക്ക് സന്ധ്യ ആയി.

 സുജീഷിന്റെ വീടിലെ ടെറസില്നിന്നുള്ള അസ്തമയ കാഴ്ച . കരണ്ടും വെളിച്ചവും ഒക്കെ ഉള്ള സ്ഥലമാണ് എന്ന് മനസ്സിലായല്ലോ?


 ആദിവാസി പിള്ളാരുടെ അടുത്ത് ശോ കാണിക്കാന്സുജീഷ് വാങ്ങിയ yonex carbonex.


അത്താഴത്തിനു ഞങ്ങള്ക്ക് വേണ്ടി ഒരുക്കിയ വിരുന്ന്

 ബില്ല് ഇപ്പൊ ഞാന്തന്നെ പേ ചെയ്യേണ്ടി വരുമല്ലോ എന്നോര്ത്ത് സങ്കടപെടുന്ന കോബ്ര 

 


അതിരാവിലെ മരം കോച്ചുന്ന തണുപ്പില്കമ്പിളിയുടെ ഉള്ളില്കിടന്നുറങ്ങുന്ന കോബ്രയോട് സലാം പറഞ്ഞു ഞങ്ങള്യാത്ര തുടര്ന്നു.

കൂടുതല്‍ യാത്രകളിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..



ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

8 comments:

  1. നല്ല പോസ്റ്റ്. വെളളച്ചാട്ടത്തെക്കുറിച്ചെല്ലാം കുറച്ച് കൂടി വിവരിക്കാമായിരുന്നു

    ReplyDelete
  2. അത് വേറെ വരും ചേച്ചീ.. ഇത് ആ മെയില്‍ അങ്ങനെ കോപ്പി ചെയ്തതാ..

    ReplyDelete
  3. കൊള്ളാം നല്ല പോസ്റ്റ് ,
    ആശംസകൾ

    ReplyDelete
  4. നല്ല നർമ്മവും രസമുള്ള വിവരണവും. മൊബൈൽ ക്യാമറയിലാണോ ചിത്രപ്പിടുത്തം? ഒരു മെനയില്ല!!

    ReplyDelete
    Replies
    1. ഓവര്‍ ഉപയോഗം കാരണം ക്യാമറ കേടായി തുടങ്ങി എന്ന് തോന്നുന്നു. പിന്നെ നല്ല വെളിച്ചവും ഉണ്ടായിരുന്നില്ല.

      Delete
  5. ചിത്രവരമ്പ്... കോബ്രയുടെ നാട്ടില് എന്ന പേര് കേട്ടപ്പോൽ ഒന്ന് ഞെട്ടി കേട്ടോ... വിവരണങ്ങൾ അല്പംകൂടി ആകാമായിരുന്നു... ചിത്രങ്ങളും... പ്രത്യ്യേകിച്ച് മീന്മുട്ടി വെള്ളച്ചാട്ടത്തേക്കുറിച്ചും, ഇടയ്ക്കൽ ഗുഹയേക്കുറിച്ചും... ഉടൻ ആ യാത്രാവിവരണങ്ങളും പ്രതീക്ഷിയ്ക്കുന്നു... മനോഹമായി എഴുതുക.. ആശംസകൾ നേരുന്നു..

    ReplyDelete
  6. Sportsbook in 1xBet Korean - Legalbet
    Sportsbook Korean. ➤ Online betting Korean ➤ Casino & Slots ⚡ Sports Betting ⚡ Bonus up to 20% ✚ 1xbet 가입 Bet in demo.

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...