എല്ലാരും ബെരിന്‍, കൊണോം മണോം ഒന്നും നോക്കണ്ട. പള്ള നറച്ചും കയിചോളി.
കടത്തനാടന്‍ അല്ലെങ്കില്‍ വടകര ഫുഡ് ഐറ്റംസ് ആണ് നിരത്തി വെച്ചിരിക്കുന്നത്. പരിച്ചയമില്ലാത്തവര്‍ക്കായി പരിചയപ്പെടുത്താം.
ടയര്‍ പോലെ കിടക്കുന്ന 'പത്തില്‍' ആണ് ആദ്യത്തേത്. ചിലര്‍ ടയര്‍ പത്തില്‍ എന്നും പറയാറുണ്ട്. ചില പുരോഗമാനക്കാര്‍ എം ആര്‍ എഫ് എന്നൊക്കെ പറഞ്ഞുകളയും. വെറും അരച്ചെടുത്ത അരി മാത്രം ആണ് ഇതുണ്ടാക്കാന്‍ ആവശ്യമുള്ള സാധനം. മണ്ണ് കൊണ്ടുള്ള ഫ്രൈ പാന്‍ പോലത്തെ ഒരു പാത്രത്തില്‍ [ഓട്ടു കല്ല്)-,] ച്ചുട്ടെടുക്കുന്നത് കൊണ്ട് ഇതിനു ഓട്ടുപത്തില്‍ എന്നും പറയും.
ഇടത്തെ സൈഡില്‍ കാണുന്നത് അട്ടിപ്പത്തില്‍., അരച്ച അരി നെഇസായി പരത്തി ഇടയില്‍ മീനോ ഇറച്ചിയോ ചേര്‍ത്ത മസാല നിറച്ച് അങ്ങനെ അഞ്ചോ ആറോ ലയര്‍, [എഴുതുമ്പോള്‍ തന്നെ വായില്‍ വെള്ളം നിറയുന്നു] എന്നിട്ട് അത് ആവിയില്‍ വേവിച്ചെടുക്കുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പറഞ്ഞ അട്ടിപ്പത്തില്‍.
നീല പ്ലേറ്റില്‍ കാണുന്നത് കുഞ്ഞിപ്പത്തില്‍.,
ആദ്യം പറഞ്ഞ ഓട്ടു പത്തിലിന്റെ മൈക്രോ വെര്‍ഷന്‍.,
ചെറിയ ചെറിയ പത്തിലുകള്‍ ഉണ്ടാക്കി, ആവിയില്‍ വേവിച്ചെടുത്ത് പിന്നെ തേങ്ങ അരച്ച് ഉണ്ടാക്കിയ ഒരു പ്രത്യേക മിശ്രിതത്തില്‍ ഒരു കുഴചെടുക്കലുണ്ട്, ഇത് ഒരിക്കലെങ്കിലും കഴിച്ചിട്ടില്ലെങ്കില്‍ ജീവിതം പാതി പോയി.!
ഇതിനൊക്കെ കൂട്ടാനുള്ള കറികള്‍ ആണ് പിന്നെ,
ആദ്യം കാണുന്നത് ചിക്കന്‍ കറി,
വീട്ടില്‍ തന്നെ ഉണ്ടാക്കി പൊടിച്ചെടുത്ത കുരുമുളകൊക്കെ ഇട്ട് ഉണ്ടാക്കിയ നല്ല പഷ്ട് സാധനമാണ് ആകിടക്കുന്നത്.
പിന്നെ മഞ്ഞ കളര്‍ കുറച്ചു കൂടുതല്‍ ഉള്ളത് തേങ്ങ അരച്ചുണ്ടാക്കിയ അയക്കൂറ കറി. [വായീന്നു ഒരു തുള്ളി കീ ബോര്‍ഡില്‍ ഉറ്റി. ആരോടും പറയണ്ട]
പിന്നെ പൊരിച്ച മീന്‍ എല്ലാര്ക്കും അറിയാലോ? ആ കാണുന്ന മീന്‍ ചെറിയ അമൂര്‍ ആണ്. അത് അറബി പേരാണെന്ന് തോന്നുന്നു. മലയാളം അറിയില്ല.
അപ്പൊ എല്ലാര്ക്കും സന്തോശായല്ലോ?
എന്‍റെ അമ്പതാം പോസ്റ്റിട്ട് ചെലവ് തന്നില്ല എന്ന് പറയരുത്. വയര് നിറച്ചും കഴിച്ചിട്ട് പോയാ മതിട്ടോ
പറഞ്ഞിട്ടെന്തു കാര്യം ഇതൊന്നും അനുഭവിക്കാന്‍ യോഗം ഇല്ലല്ലോ മുത്തെ...
ReplyDeleteഎന്നാലും ഈ വിഭവപരിജയപ്പെടുത്തല്‍ എനിക്ക് നന്നേ ബോധിച്ചു...
മമ്മൂ..നിന്റെ ബ്ലോഗ് ചീരുന്നുന്ദ് ട്ടോ...
നിര്‍ത്തരുത് ...
എല്ലാവിധ ആശീര്‍വാദങ്ങളും പ്രാര്‍ത്ഥനകളും....
നന്ദി അല്‍താഫ്. ഇടക്കൊക്കെ ഒന്ന് വാ. വന്നൂന്ന്‍ അറിയിക്കാന്‍ എന്തെങ്കിലും എഴുതി വെച്ചിട്ട പോണേ..
Deleteമനുചന് പയിച്ചിട്ടു കണ്ണ് കാണുന്നില്ല ..അന്നെരാ ഓന്‍ ഓട്ട് പത്തലും കൊണ്ട് ബന്നേക്കുന്ന് ...ഓഫീസിന്നു ഇപ്പൊ കീഞ്ഞു പാഞ്ഞു ഇന്‍ജ പൊരേല് ഞാന്‍ ബരുവേ :-)
ReplyDeleteMy al time favourite is Ottu pathal and egg curry !!
ഹഹ.. ഞാന്‍ കുറച്ചു ദിവസം മുന്നേ പോരേല്‍ പോയപ്പോ എടുത്ത ഫോടോയാ... ഇപ്പം ഞാനും ഇതും നോക്കി വെള്ളം ഇറക്കുവാ
Deleteഈ വിശന്നിരിക്കുന്ന സമയത്തുതന്നെ ഞാൻ ഇത് വായിച്ചല്ലൊ
ReplyDeleteവിശക്കുമ്പോ വായിച്ചലാണ് അതിന്റെ ഒരു സുഖം.
Deleteമനുഷ്യനെ കൊതിപ്പിക്കാന്‍ ഓരോന്ന് കൊണ്ട് വെച്ചോളും.... ഇങ്ങക്ക് വല്ല വയറു കടീം വരും
ReplyDeleteപ്രാകല്ല പഹയാ
Deleteഇങ്ങള് ഞമ്മടെ ആളാണല്ലോ. ഇങ്ങള് ഞമ്മക് കയിക്കാന്‍ തന്നോണ്ട് ഞമ്മള് ഇങ്ങക്കും തരും ഏതാപ്പയോം പോത്തിറച്ചിം. http://lambankathhakal.blogspot.com/
ReplyDeleteവന്നു.. ഇതാ ഞാന്‍ കേരളം വിട്ടു ഇങ്ങോട്ടും പോവത്തെ
Deleteകൊള്ളാലോ വിഭവങ്ങള്‍ ...കൈപത്തിരി ,ഓട്ടട ,എന്നൊക്കെയാ ഇവിടെ അതിനു പറയാ .നീല പാത്രത്തില്‍ ഉള്ളതിന്റെ പേര് ഒര്മയില്ലട്ടാ .ഫോട്ടോയും വിവരണവും കൊള്ളാം
ReplyDeleteവന്നതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി
ReplyDeleteആശംസകൾ.. എനിക്കിഷ്ടപ്പെട്ട ഒരു സാധനം ആണിത് ... പത്തിൽ
ReplyDeleteനന്ദി സുമേഷ്
Deleteകൊതിപ്പിക്കാന്‍ വേണ്ടി കൊണ്ടു വെച്ചതാണല്ലേ... ഇത്രയ്ക്ക് വേണ്ടായിരുന്നു...
ReplyDeleteസുനിയുടെ പോസ്റ്റുകള്‍ വായിക്കുമ്പോ എനിക്ക് ഇതിലും വലിയ കൊതി ആവാറുണ്ട്, കറങ്ങാന്‍ പോവാന്‍., ഇതൊരു പ്രതികാരം ആയി കൂട്ടിക്കോ
Deleteഎന്റെ പൊന്നെ ഇങ്ങനെ കൊതിപ്പിക്കല്ലേ
ReplyDelete