കാട്ടുപാതകളിലൂടെ ഉള്ള യാത്രകള്‍ രസകരവും വളരെ അധികം ആസ്വാദ്യവും ആണ്
അതോടൊപ്പം തന്നെ വളയധികം അപകടവും ശ്രദ്ധ ആവശ്യമുള്ളതും കൂടെ ആകുന്നു
കാട് കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
ചിത്രങ്ങളിലൂടെ ചില ഉപദേശങ്ങള്‍ തരാന്‍ ശ്രമിക്കുകയാണ് ഞാന്‍ ഇവിടെ
പലതരത്തിലുള്ള തടസ്സങ്ങളും വഴിയിലുണ്ടാവാം
നനഞ്ഞതും തന്നുന്നതുമായ സ്ഥലങ്ങളിലൂടെ നടക്കുമ്പോള്‍ വളരെ അധികം ശ്രദ്ധിക്കണം.
കാടാണ് എന്നും എന്തങ്കിലും അപകടം പറ്റിയാല്‍ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ പോലും പറ്റില്ലെന്നും എപ്പോഴും മനസ്സില്‍ ഉണ്ടാവണം
പറക്കെട്ടുകളിളിലൂടെ ഉള്ള നടത്തവും കുത്തനെയുള്ള കയറ്റവും ഇറക്കവും നേരിടാന്‍ സ്റ്റാമിന കൂടെ ഉണ്ടാവേണ്ടതാണ്. യാത്ര പോകാന്‍ ഉധഷിക്കുന്നതിന്റെ മിനിമം പത്തു ദിവസം മുമ്പ് മുതലെങ്കിലും ദിവസവും അഞ്ചു കിലോമീറ്റര്‍ നടക്കുക. അത് കോന്ഫിടെന്‍സ് ഉണ്ടാക്കാനും സ്റ്റാമിന വര്‍ധിപ്പിക്കാനും സഹായിക്കും. കാട്ടില്‍ പാതിവഴിയില്‍ തളര്‍ന്നിരുന്നുപോയാല്‍ കൂടെ വന്നവരാവും കഷ്ടപ്പെടുക.
കയറ്റം കയറുമ്പോള്‍ [ഇറങ്ങുമ്പോഴും] നീളമുള്ള ഒരു വടി കുത്തിപ്പിടിക്കുന്നത് ആയാസം തരും.
ആവശ്യത്തിന് വെള്ളവും ഭക്ഷണവും കരുതിയിരിക്കണം. ഭാരം കുറഞ്ഞതും മൈലേജ് കൂടിയതുമായ അവില്‍ പോലെയുള്ള ഭക്ഷണങ്ങളാണ് അഭികാമ്യം.
ഗ്ലൂക്കോസ് പൊടി കയ്യില്‍ കരുതേണ്ടത് അത്യാവശ്യമാണ്. സ്ത്രീകളും കുട്ടികളും [ഒരിക്കലും കൂടെ കൂട്ടരുത്., പണികിട്ടും] കൂടെ ഉണ്ടെങ്കില്‍ പ്രത്യേകിച്ചും.
ഇടക്കിടക്ക് കുറച്ചു പൊടി വായിലിടുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും..
കാട്ടിലാണ് പോകുന്നത്, വന്യജീവികള്‍ ഉണ്ടാവും. അവയുടെ കാല്പാടുകളും പിണ്ഡവും നോക്കി സാന്നിധ്യം മനസ്സിലാക്കാം. കാടിന്റെ മനശാസ്ത്രം അറിയുന്ന ആരെയെങ്കിലും കൂടെ കൂട്ടുന്നത് എപ്പോഴും നല്ലതാണ്. ഫോരെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആയി ബന്തപ്പെട്ടാല്‍ പല സ്ഥലങ്ങളിലും ഫോരെസ്റ്റ് വാച്ച്മാന്‍ മാരെ ഈ ആവശ്യത്തിന് ലഭ്യമാണ്
ഗ്രൂപ്പ് അംഗങ്ങള്‍ എപ്പോഴും ഐക്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണം. ഒരാളെ ലീഡര്‍ ആയി തിരഞ്ഞെടുക്കുകയും അയാളെ എല്ലാരും അന്ഗീകരിക്കുകയും ചെയ്‌താല്‍ ഒരു പരിധിവരെ പ്രശ്നങ്ങള്‍ ഒഴിവാക്കാം
അല്ലെങ്കില്‍ മനോഹരങ്ങളായ കാഴ്ചകള്‍ നിങ്ങള്ക്ക് മങ്ങിയതായി തോന്നി തുടങ്ങും.
ഇടയ്ക്കു ഫോട്ടോകള്‍ ഒക്കെ വേണ്ടേ? അപ്പൊ ഫ്രഷ് ആയിരിക്കാന്‍ കാട്ടു ചോലകള്‍ ഉപയോകപ്പെടുത്താം
ടീം അംഗങ്ങള്‍ എപ്പോഴും പരസ്പരം സഹായിച്ചു കൊണ്ടേ ഇരിക്കണം.
പറ്റിയ സ്ഥലം കിട്ടുകയാണെങ്കില്‍ ഒരു കുളി ഒക്കെ ആവാം. ബട്ട് ശ്രദ്ധിക്കണം കേട്ടോ
വെള്ളച്ചാട്ടങ്ങളില്‍ കുളിക്കുന്നത് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തും. നമ്മള്‍ വിചാരിക്കുന്നതിലും എത്രയോ മടങ്ങ് ശക്തിയുണ്ട് വെള്ളത്തിന് . ഒഴുക്കുകുറഞ്ഞ ഭാഗങ്ങളില്‍ മാത്രം കുളിക്കുക
ലൈഫ് ജക്കെറ്റ് ആവശ്യമുള്ളിടത്ത് ധരിക്കാന്‍ മടി കാണിക്കരുത്.
ഗാര്‍ഡുകളെ എപ്പോഴും അനുസരിക്കണം. [ഉടക്കരുത്] അവസാനം അവരെ ഉണ്ടാവൂ രക്ഷക്ക്.
ഉള്കാടുകളിലേക്ക് പോകുമ്പോള്‍ സാധാ ജാഗരൂകരായിരിക്കണം. ഗാര്‍ഡുകള്‍ ഇല്ലാതെ പോകുകയേ അരുത്.
ചെറുതായി നനഞ്ഞ സ്ഥലങ്ങളിലാണ് അട്ടകളുടെ വാസം. ശരീരത്തില്‍ കടിച്ച അട്ടകളെ ഒരിക്കലും പിടിച്ച പറിചെടുക്കരുത്. പിന്നെ നീറ്റല്‍ ഉണ്ടാകും. അട്ടകളെ വിടുവിപ്പിക്കാന്‍ പൊടിയുപ്പ്, മൂക്ക്പൊടി, പിന്നെ തീ ഒക്കെ ഉപയോഗിക്കാം. എനിക്ക് ഏറ്റവും ഫലപ്രദമായി തോന്നിയത് സ്പ്രേ ആണ്. നല്ല ഒരു സ്പ്രേ കയ്യില്‍ വെക്കുക.
അട്ട കുറച്ചു രക്തം കുടിച്ചു എന്ന്ത്കൊണ്ട് പ്രശ്നങ്ങള്‍ ഒന്നും ഇല്ല. പേടിക്കണ്ട. കുടിചോട്ടെ. വിശ്രമ വേളകളില്‍ മരുന്ന് പ്രയോഗം നടത്തി എല്ലാത്തിനെയും ഓടിക്കാം.
ദൂരക്കൂടുതല്‍ ഉള്ള യാത്രകളില്‍ സ്വല്പം വികസിതമായ വഴികള്‍ ഉണ്ടെങ്കില്‍ അതാവും നല്ലത്. പ്രകൃതിയോടുള്ള ഇണങ്ങിചെരല്‍ കുറച്ചു കുറയുമെങ്കിലും, വഴിതെറ്റാതെ രക്ഷപ്പെടും.[കൂടിപ്പോയാല്‍ ഒന്നോ രണ്ടോ കിലോമീട്ടെരെ കിട്ടൂ, പിന്നെ പഴയ കാട്ടിപാത തന്നെ ആയിരിക്കും]
അല്‍പ സ്വല്പം മരം കയറ്റം ഒക്കെ പഠിച്ചു വെക്കണം. ഉപകാരപ്പെടും
പിന്നെ പ്രധാനമായ ഒരു കാര്യം കാട്ടുചോലകലാണ്. ചോലകള്‍ മുറിച്ചുകടക്കാന്‍ പാലങ്ങളോ കടത്തുവള്ളമോ ഒന്നും കാണില്ല. സൊ, അരുവി പരന്നൊഴുകുന്ന ഭാഗങ്ങളില്‍ [അവിടെ ആഴവും ഒഴുക്കും കുറവായിരിക്കും] പോയി വേണം മുറിച്ചു കടക്കാന്‍., ചിലപ്പോ പറ്റിയ ഒരിടം കണ്ടെത്താന്‍ തന്നെ ഒന്നോ രണ്ടോ കിലോമീറ്റര്‍ നടക്കേണ്ടി വന്നെന്നും വരാം. ഒരിക്കലും ആക്രാന്തം കാണിക്കരുത്. നമ്മുടെ ജീവനാണ് ഏറ്റവും വലുത്.
അപ്പൊ തുടങ്ങിക്കോളൂ..
[കൂടെ വന്നവര്‍ക്കും സഹായിച്ചവര്‍ക്കും കടപ്പാട്. ചില ഫോട്ടോസ് എന്റെ ക്യാമറയില്‍ മറ്റാരെങ്കിലും ക്ലിക്കിയതാണ്]
ഇതൊക്കെ കേട്ട് പേടിച്ചു ആരും യാത്രപോകതിരിക്കരുതെ.. ഒരിക്കല്‍ പോയിനോക്കൂ വീണ്ടും വീണ്ടും പോയിരിക്കും
ReplyDeletekollam overall idea and design of blog
ReplyDeleteee kaadukalonnum naale verum ormayaavaathirikkatte.....[aarum vettitthelikkaathirikkatte...]
ReplyDeleteകാട്ടിലേക്ക് യാത്ര പോകുന്നവര്‍ക്ക് ഉപകാരപ്രദം തന്നെയാണ് ഇങ്ങനത്തെ ടിപ്പുകള്‍. പിന്നെ ഈ ആഫ്രിക്ക മുഴുവന്‍ കാടാണല്ലോ. ഉപകരപെടും എന്ന് വിശ്വസിക്കുന്നു.
ReplyDeleteഅയ്യോ ഇത് സൗത്ത് ഇന്ത്യയിലെ കാടുകളില്‍ മാത്രം ഉപയോഗിക്കാന്‍ ഉള്ളതാണ്. ആഫ്രിക്കയില്‍ പനികിട്ടിയാല്‍ എന്നെ പറയരുത്.
Deleteനല്ല ഫോട്ടോസും, വിവരണവും...
ReplyDeleteKidilan Mr. alimajaf :)
ReplyDeletevery nice travel blog. impressive writing.
ReplyDeleteഉപഭോക്തൃ സംബന്ധമായ പരതികള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാന്‍ www.ccccore.co.in, tollfree: 1800 1804 566 , helpline ; 1800 11 4000 for more like this news visit below some useful informative blogs for readers:
Kerala Land
Incredible Keralam
Health Kerala
Malabar Islam
Kerala Islam
Earn Money
Kerala Motors
Home Kerala
Agriculture Kerala
Janangalum Sarkarum