Sep 5, 2012

ഷവര്‍മ സ്നേഹികളെ അണിചേരുവിന്‍

കാലഘട്ടത്തിന്‍റെ കുത്തൊഴുക്കില്‍ ഷവര്‍മ വിവാദങ്ങള്‍ ജനങ്ങള്‍ മറക്കുമെന്നും ഷവര്‍മ കുറ്റികള്‍ ഇനിയും നഗര വയറുകള്‍ കീഴടക്കുമെന്നും കിനാകണ്ട് ശവര്‍മയുടെ തിരിച്ചുവരവും കാത്തിരിക്കുന്ന ഒരു പാവം ഷവര്‍മ സ്നേഹിയാണ് ഞാന്‍.

ഉപ്പിലിട്ട പച്ചമുളകും കടിച്ചുകൊണ്ട് മോരിമൊരിഞ്ഞ ഷവര്‍മ തിന്നുന്നത് സ്വപ്നം കണ്ടു ഞാന്‍ ഞെട്ടി ഉണരാറുപോലും ഉണ്ട്.

എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത്‌ നടന്ന ഓണം ഘോഷയാത്ര എന്നെ ആകെ ഞെട്ടിച്ചുകളഞ്ഞു. ശവര്‍മക്കെതിരെ രണ്ടു പ്ലോട്ടുകള്‍.,!!!

ഒന്ന്
രണ്ട്

രണ്ടാമത്തെ പ്ലോട്ട് പറയുന്നത് ഷവര്‍മ ക്ക് പകരം പുട്ട് കഴിക്കാനാണ്.  

[ശവര്‍മയുടെ മുകളില്‍ കുത്തിവെച്ച എല്ലും തലയോട്ടിയും കണ്ടിട്ട് എറിഞ്ഞു തെറിപ്പിച്ചാലോ എന്ന് കരുതിയതാണ്, പിന്നെ അപ്പുറത്ത് നില്‍ക്കുന്ന ഏതെങ്കിലും ഷവര്‍മ സ്നേഹിയുടെ തലയിലായിരിക്കും കല്ല്‌ ചെന്ന് വീഴുക എന്ന് കരുതി നിര്‍ത്തിയതാ]

ഞാന്‍ പുട്ടിനു എതിരൊന്നും അല്ല. പുട്ട് പ്രിയനും പുട്ട് തീറ്റകാരനും പുട്ട് ഉണ്ടാക്കല്‍ വിദഗ്തനും ആണ്. സംശയമുണ്ടെങ്കില്‍  എനിക്കും കൂട്ടുകാര്‍ക്കും വേണ്ടി ഞാന്‍ സ്വന്തമായിഉണ്ടാക്കി വെച്ച ഈ പുട്ടുകളോട് തന്നെ ചോദിക്കാം.


പക്ഷെ ശവര്മക്ക് പകരം പുട്ട് എങ്ങനെ ശരിയാകും? 
പുട്ട് മുഴുവന്‍ കാര്‍ബോ ഹൈദ്രേറ്റ്‌ ആണ്, ശവര്‍മയോ? മുഴുവന്‍ പ്രോട്ടീനും.

കനലില്‍ വേവിച്ച് ഉള്ള ഫാറ്റ് ഒക്കെ ഉരുക്കികളഞ്ഞു കുബ്ബൂസില്‍ പൊതിഞ്ഞു കിട്ടുന്ന രുചികരമായ ഭക്ഷണം പുട്ടിനെ പോലെ വയറില്‍ ഗ്യാസ് നിറക്കുകയും ഇല്ല. 

[ഇവിടെ ആകെ ഷവര്‍മ നിരോധിച്ചത് കാരണം ശവര്‍മയുടെ ഒരു ചിത്രമെടുക്കാന്‍ പറ്റിയില്ല. ശവര്‍മയുടെ ഒരു കൊതിയൂറുന്ന ഫോട്ടോ എടുത്ത് alimajaf@in.com എന്ന വിലാസത്തിലേക്ക് അയച്ചുതരാമോ ഏതെന്കിലും ഗള്‍ഫുകാര? ഇവിടെ ഇടാനാ]

അല്ലെങ്കില്‍ പുട്ടിനെ ഞാനെന്തിനു കുറ്റപ്പെടുത്തണം? പുട്ടും വേണം ശവര്‍മയും വേണം. എന്നേ ഞാന്‍ പറയുന്നുള്ളൂ.

[അബുദാബിക്കാരന്‍ സ്മരന്‍ കുമാര്‍ അയച്ചുതന്ന ചിത്രം]

അറബികള്‍ നൂറ്റാണ്ടുകളായി കഴിച്ചുകൊണ്ടിരിക്കുന്ന ഈ ഷവര്‍മ തിന്നിട്ടു അവിടെ ആരെങ്കിലും മരിച്ചതായോ അല്ലെങ്കില്‍ ഷവര്‍മ ഈ വിധം വല്ല പ്രശ്നവും ഉണ്ടാക്കിയതായോ നിങ്ങള്‍ ആരെങ്കിലും കേട്ടിട്ടുണ്ടോ?

അപ്പൊ പ്രശ്നം ശവര്‍മയുടെ അല്ല. അതുണ്ടാക്കിയതിന്റെ ആണ്. അതിനു അത് ഉണ്ടാക്കിയ യൂനിറ്റ്‌ അടപ്പിച്ചാല്‍ പോരെ? 

മിനിയാന്ന്‍ കേക്കില്‍ നിന്നും പാറ്റയെ കിട്ടിയപ്പോ ഇവിടെ കേക്ക് നിരോധിച്ചോ? 

അല്ല, ഒരാള്‍ വൃത്തിഹീനമായ ചുറ്റുപാടില്‍ ചോറ് ഉണ്ടാക്കുകയും അത് കഴിച്ചു രണ്ടാള്‍ മരിക്കുകയും ചെയ്താ ഇവിടെ ചോറ് നിരോധിക്കുമോ?

അതെന്താ ശവര്മക്ക് മാത്രം ഒരു സ്പെഷല്‍ നിയമം?


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

8 comments:

  1. നമ്മള്‍ ഷവര്‍മ സ്നേഹികള്‍ ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല. ഈ സന്ദേശം പരമാവധി ആളുകളില്‍ എത്തിച്ചു ആളെ കൂട്ടണം. എന്നിട്ട് ഒരു സെക്രട്ടറിയേറ്റ്‌ മാര്‍ച്ച് നടത്തിയേക്കാം..

    ReplyDelete
  2. ഷവര്‍മയുടെ അതി മനോഹരമായ ഫോട്ടോ അയച്ചിട്ടുണ്ട് check your mail

    ReplyDelete
    Replies
    1. കിട്ടി സ്മരന്‍., വരരെ അധികം നന്ദി

      Delete
  3. വടക്കന്‍ കേരളത്തില്‍ ഷവര്‍മ ഇപ്പോഴും ഉണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. അപ്പൊ തെക്കന്മാര്‍ക്കെന്താ ഷവര്‍മ വേണ്ടേ?

    ReplyDelete
  4. alimajaf, ഷവര്‍മ്മ നിരോധിച്ചത് വല്ലാതെ വേദനിപ്പിച്ചു അല്ലേ? ആ നിരോധനം അധികം താമസിയാതെ പിന്‍വലിക്കുമെന്നു പ്രതീക്ഷിക്കാം. എന്നാല്‍ ഒരു വാസ്തവം നാം മനസ്സിലാക്കേണ്ടതുണ്ട്- മാംസാഹാരികളിലാണ് കാന്‍സര്‍ പോലെയുള്ള മാരകരോഗങ്ങള്‍ അധികമായി കണ്ടുവരുന്നതെന്ന വസ്തുത. കഴിഞ്ഞ ആറു വര്‍ഷങ്ങളായി പൂര്‍ണ്ണമായും സസ്യാഹാരിയാണു ഞാന്‍. അങ്ങനെ ശീലിച്ചു തുടങ്ങിയ ശേഷം ഡോക്ടറെ കാണേണ്ടതായി വന്നിട്ടേയില്ല എന്നു ഞാന്‍ പറയുമ്പോള്‍ ആലോചിക്കുക. മനുഷ്യന് സസ്യാഹാരമാണ് കൂടുതല്‍ നല്ലത്.

    ReplyDelete
    Replies
    1. അത് ശവര്‍മക്ക് മാത്രമല്ലല്ലോ ബെന്ജിചെട്ടാ ബാധകം? പിന്നെ നോണ്‍ വെജ് ഇല്ലാത്ത ജീവിതം ഇപ്പൊ എന്തായാലും ചിന്തിക്കുന്നില്ല. വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.

      Delete
  5. ഷവര്‍മ കഴിച്ചു ഒരാള്‍ മരിച്ചപ്പോള്‍ ഷവര്‍മ നിരോധിച്ചു ! പഴകിയ ചോറ് തിന്നു ഒരാള്‍ മരിച്ചാല്‍ കേരളത്തില്‍ ചോറും നിരോധിക്കുമോ ? എനിക്കും ഇത് പലപ്പോഴും തോന്നിയിരുന്നു :-)

    ReplyDelete
  6. നല്ല ചിത്രങ്ങള്‍ ..

    ഞാന്‍ ഈ ഷവര്‍മ എന്ന് കേള്‍ക്കുന്നത് ഈ സംഭവത്തിനു ശേഷമാണ്

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...