ഇത് ഞാന്‍ ജോലി ചെയ്യുന്ന (ബ്ലോഗ് ചെയ്യുന്ന അല്ല) കമ്പ്യൂട്ടറിന്റെ ടെസ്ക്ടോപ് ആണ്. ഇവിടെ ഇങ്ങനെ ക്ലോക്കുകള്‍ വരിവരിയായി നിരത്തി വെച്ചിരിക്കുന്നത് എന്തിനാനെന്നല്ലേ?
ഞാന്‍ ഒരിന്ത്യക്കാരന്‍ ജോലി തിരുവനന്തപുരത്ത്., ജോലി സമയവും മറ്റും തീരുമാനിക്കുന്നത് ഇന്ത്യന്‍ ടൈമില്‍.., അപ്പൊ ഇന്ത്യന്‍ ടൈം ഞാന്‍ അറിഞ്ഞിരിക്കണ്ടേ?
ക്ലയന്റ് ദുഫായിക്കാരന്‍, അവിടുത്തെ സെര്‍വര്‍ കളില്‍ കയറി പണിയുമ്പോ അവിടെ തെളിയുന്ന ടൈം ദുഫായിലെത്. അപ്പൊ അവിടുത്തെ ഇപ്പോഴത്തെ സമയം അറിയാന്‍ ഒരു വഴി വേണം
മെയിന്‍ ആപ്പീസ് ഇറ്റലിയില്‍ അവിടുന്ന്‍ മേലാളന്മാര്‍ വല്ലതും വിളിച്ചു പറയുമ്പോ അവിടുത്തെ സമയം പറഞ്ഞാ നമ്മള് കുടുങ്ങിയോ? അപ്പൊ ആസമയവും അറിയണം.
പിന്നെ ഇതൊന്നും പോരാഞ്ഞിട്ട് ചിലവര് മെയില്‍ അയക്കുമ്പോ സമയം പറയുന്നത് ജി എം ടി. ചിരുക്കി പറഞ്ഞാ അതും വേണം.
ഏതെങ്കിലും ഒരുവന്‍ ഫോണില്‍ വിളിച്ച് എത്ര മണിക്ക് ആക്ടിവിറ്റി തുടങ്ങും എന്ന് ചോദിച്ചാ, ലവന്‍ എവിടുന്നാ വിളിക്കുന്നെ എന്നറിയാതെ ജി എം ടി പറയണോ ഐ എസ് ടി പറയണോ എന്ന കന്ഫൂശന്‍ വേറെ.
വര്‍ക്ക് ചെയ്യുന്നതിനിടക്ക് ആരെങ്കിലും 'ഡാ സമയം എന്തായി?' എന്ന് ചോദിച്ചാ പിന്നെ എല്ലാ കണ്ട്രോളും പോയതുതന്നെ.
ഇപ്പോള്‍ സമയമെത്രയായി?
ReplyDeleteഇപ്പൊ ജോലി എല്ലാം കഴിഞ്ഞു ഉറങ്ങാന്‍ പോവ്വാ. 11:55 IST :)
Delete2:15pm :)
ReplyDeleteha ha.
ReplyDeleteഒരാള് ചിരിച്ചു. അപ്പൊ ഇത് തമാശ ആണല്ലേ? :D
Delete:) :)
ReplyDelete