Dec 10, 2012

ഫാന്‍റം റോക്ക് - വയനാട്‌

വയനാട്ടില്‍ സുല്‍ത്താന്‍ബത്തേരിക്ക് അടുത്താണ് സ്ഥലം. കോഴിക്കോട് മൈസൂര്‍ ഹൈവേയില്‍ മീനങ്ങാടി നിന്നും വലത്തോട്ട് അമ്പലവയല്‍ റോഡില്‍ കയറുക. അമ്പലവയല്‍ എത്തുന്നതിന്റെ തൊട്ടുമുന്നേ ഇടതു സൈഡില്‍ കാണാം ഒരു അത്ഭുത ശില.

 ഒരു ഭീമാകാരനായ കല്ല്‌ ആരോ എടുത്ത് വേറെ ഒരു പാറക്കെട്ടിന് മുകളില്‍ വെച്ചിരിക്കുന്നു. ദാഇപ്പൊ വീഴും എന്നാ നിലയിലാണ് മൂപ്പര്‍ അവിടെ ഇരിക്കുന്നത്.

അതിന്റെ മുകളില്‍ നിന്നും താഴേക്കുള്ള കാഴ്ച്ചയാണെങ്കിലോ... അതി മനോഹരമായ.. വയനാടിന്റെ സൌന്ദര്യം അങ്ങനെ പറഞ്ഞു കിടക്കുന്നു.

ചരിത്ര പ്രധാനമായ ഇടക്കല്‍ ഗുഹ ഇതിനടുത്ത് തന്നെയാണ്.

മാപ്പില്‍ ചുവന്ന നക്ഷത്രം വരച്ച സ്ഥലത്തെ കുറിച്ചാണ് ഞാന്‍ പറഞ്ഞു വന്നത്

ഞാന്‍ കുറച്ചു ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്, കണ്ടിട്ട് പോയ്കോളീ.... സന്ധ്യക്ക് എടുത്ത ചിത്രങ്ങള്‍ ആണ്. കുറച്ചു ക്ലിയര്‍ കുറവുണ്ടെന്നു തോന്നുന്നു.

ബൈക്ക് ഇവിടെ വരെയേ പോകൂ.. ഇനി നടക്കാം

ഇതാണ് സംഭവം!!!!      മുകളിലേക്ക് കയറുമ്പോള്‍ ഉള്ള കാഴ്ച

വഴിയില്‍ നിറയെ നല്ല മനോഹരമായ പച്ച പുല്ലാണ്. 

ഇടയില്‍ പുല്തൈലം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പുല്ലും ഉണ്ടെന്നു തോന്നുന്നു. നല്ല മണമുണ്ട്

സമീപത്തുള്ള മറ്റൊരു പാറക്കെട്ട്

ആ പാറക്കെട്ട് ഇപ്പൊ താഴെ ചെറുതായിട്ട് കാണാം

 ഫന്റോം റോക്കിന്റെ കുറച്ചൂടെ വ്യക്തമായ കാഴ്ച്ച.


 വേറൊരു കാഴ്ച്ച

ഒരുപാട് ദൂരെ നിന്നും ഇങ്ങനെ കാണാം


റോക്കിനു മുകളില്‍ നിന്നുള്ള അസ്തമയ കാഴ്ച്ച.

ഇനി ഒരു വേദനിപ്പിക്കുന്ന സത്യം പറയാം. ഇതിന്റെ ഒരു ഭാഗത്ത്‌ നിന്നും പാറ പൊട്ടിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു കാലം കഴിഞ്ഞാല്‍ ഈ പാറകെട്ടു വെറും ഓര്‍മയാകാന്‍ സാധ്യത ഉണ്ട്.

ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

5 comments:

  1. നല്ല ഫോട്ടോസ്...ആശംസകൾ...

    ReplyDelete
  2. ഇങ്ങനെയും ഒരു സ്ഥലമുണ്ടോ വയനാട്ടില്‍ ? ചിത്രങ്ങള്‍ നന്നായിട്ടുണ്ട്

    ReplyDelete
  3. ഫാന്റം റോക്കിനേക്കുറിച്ച് മുൻപ് വായിച്ചറിഞ്ഞിട്ടുണ്ട്... മനോഹരമായ ചിത്രങ്ങൾ... വിവരണം അല്പംകൂടെ ആകാമായിരുന്നു കേട്ടോ.....

    ReplyDelete
  4. ഫോട്ടോസ് മനോഹരമായി ..
    ഫാന്റത്തെ ഒന്ന് വരയ്ക്കാൻ നോക്കിയിട്ടുണ്ട്.. അഭിപ്രായിക്കുമല്ലോ :)
    http://kolavara.blogspot.in/

    ReplyDelete
  5. കൊള്ളാം നന്നായിട്ടുണ്ട് ...!

    ReplyDelete

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...