Sep 23, 2012

മുന്നാറിലേക്കുള്ള വഴിയില്‍

 മുന്നാറിലേക്ക് പോയാലോ?

നല്ല തണുപ്പ് തുടങ്ങിയിട്ട് പോകുന്നതാണ് നല്ലത്. പക്ഷെ ആ സമയത്ത് അവിടെ ഭയങ്കര തിരക്കും ബഹളവും ആയിരിക്കും. നമുക്ക്‌ കുറച്ചു നേരത്തെ പോകാം എന്താ? നിങ്ങള്‍ തയ്യാറാണോ?

മുന്നാറിലേക്ക് ഏതു വഴി പോകണം എന്നതാണ് പ്രധാനം. കൊച്ചിക്ക് വടക്കുള്ളവര്‍ അങ്കമാലി അടിമാലി വഴിയും തെക്കുള്ളവര്‍ ശാന്തന്‍പാറ അല്ലെങ്കില്‍ രാജാക്കാട് വഴിയും  മുന്നാറിനു കിഴക്കുള്ളവര്‍ തേനി വഴിയും ആണ് പോകുന്നത്.

ഇതില്‍ അടിമാലി - മുന്നാര്‍ റോഡില്‍ കാഴ്ചകള്‍ തീരെ കുറവാണ് എന്നുതന്നെ പറയാം. പൂപ്പാറ (ശാന്തന്‍പാറയുടെ അടുത്തുള്ള ഒരു സ്ഥലം)മുതല്‍ മുന്നാര്‍ വരെ ഉള്ള റോഡില്‍ ആണെങ്കിലോ.. കണ്കുളിര്പിക്കുന്ന കാഴ്ചകളും ഉണ്ട്.

ശാന്തന്‍പാറ വഴി പോകുന്നവരും തേനി നിന്നും വരുന്നവരും ഈ വഴിയാണ് പോകുന്നത്. രാജാക്കാട്‌ വഴി പോകുന്നവര്‍ക്ക് ചെറിയ ഒരു ഡയിവേഴ്ഷന്‍ എടുത്താല്‍ ഇത് വഴി പോകാം. അപ്പൊ അടിമാലി വഴി പോകുന്നവരോ?

ഒരു കാര്യം ചെയ്യാം അടിമാലി നിന്നും നേരെ മുന്നാറിലേക്ക് പോകാതെ രാജാക്കാട്‌ വഴി പൂപ്പാറ ചെന്ന് കയറുക. അവിടെ നിന്നും മുന്നാറിലേക്ക് പോവുക. [ഒരു 50km എങ്കിലും അധികം കാണും, കാഴ്ചകള്‍ കാണണമെന്കില്‍ പോയാല്‍ മതി]

അല്ലെങ്കില്‍ വേറെ ഒരു കാര്യം ചെയ്യാം മുന്നാറില്‍ നിന്നും തേനിയിലെക്കോ തേക്കടിയിലെക്കോ ഒരു ട്രിപ്പ്‌ കൂടെ പ്ലാന്‍ ചെയ്യാം. ആലോചിച്ചു തീരുമാനിച്ചാല്‍ മതി.

നമ്മളിപ്പോ ശാന്തന്‍പാറ വഴിയാണ് പോകുന്നത്. വരുന്നുണ്ടോ?
[ഈ യാത്രയില്‍ വഴിക്ക് മാത്രം ആണ് പ്രാധാന്യം കൊടുക്കുന്നത്. മറ്റു സ്പോട്ടുകളിലെക്കും കാഴ്ച്ചകിലെക്കും ഇറങ്ങി ചെല്ലുന്നില്ല]

വരുന്നെങ്കില്‍ വന്നു വണ്ടിയില്‍ കയറൂ.. വണ്ടി സ്റ്റാര്‍ട്ട്‌ ആയി.  ടട്ട്ര്രൂം ട്ട്ര്രൂം ....  പി പീ.....
മുന്നില്‍ വിശാലമായ റോഡ്‌., വശങ്ങളില്‍ മരങ്ങളിക്കിടയിലൂടെ കാണുന്ന നീലാകാശത്തിലെ വെളുത്ത മേഘങ്ങള്‍..,,, 

ഡ്രൈവര്‍ ...വേഗം വണ്ടി എടുക്കൂ... 


പോകുന്നതിനിടയില്‍ കാണാന്‍ കൊള്ളാവുന്ന സ്ഥലത്തൊക്കെ നിര്‍ത്തി ആസ്വദിച്ച് പോകാം ലെ? ദാ ഇതുപോലത്തെ സ്ഥലം ആണ് ഉദ്ദേശിച്ചേ. 


അങ്ങനെ പന്നിയാര്‍ എത്തുമ്പോഴേക്ക് തേയില തോട്ടങ്ങള്‍ കണ്ടു തുടങ്ങും. പിന്നെ തലങ്ങും വിലങ്ങും തേയില തോട്ടങ്ങള്‍ മാത്രം ആണ്.

ദാ കണ്ടോ രണ്ടു മൂന്നു ചിത്രങ്ങള്‍...



തേയില തോട്ടങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ അധികം ശ്രദ്ധ കൊടുക്കുന്നില്ല. അതിനായി മാത്രമായി ഒരു യാത്ര ഇവിടെ ഉണ്ട്.



എന്നാലും NFS ന്‍റെ സര്‍ക്യൂട്ട് പോലെ പോകുന്ന ഈ റോഡു കൂടെ ഇരിക്കട്ടെ. 


ഈ പശു നില്കുന്നതിന്റെ പശ്ചാത്തലത്തില്‍ കാണുന്നത് ആനയിറങ്ങല്‍ ഡാമിന്റെ ജലസംഭരണി ആണ്. കണ്ടാല്‍ മയങ്ങിപോകുന്ന വശ്യഭംഗി ഉള്ള പ്രദേശം. നമുക്ക്‌ പിന്നെ ഒരിക്കല്‍ അങ്ങോട്ടേക്ക് പോകാം.


റോഡു സൈഡില്‍ ഒരു വെള്ളച്ചാട്ടം കണ്ടോ? ഇതിനെ കുറിച്ചും കുറച്ചു പറയാന്‍ ഉണ്ടായിരുന്നു. ദാ.. ഇവിടെ ക്ലിക്ക് ചെയ്യൂ..


ഇനി റോഡുകളുടെ ഭംഗി ആസ്വദിച്ച് അങ്ങനെ അങ്ങ് പോകാം അല്ലേ?

ചില സ്ഥലങ്ങളില്‍ നല്ല വിശാലതയുള്ള വൃത്തി ഉള റോഡ്‌ ആണെങ്കില്‍ ..

മറ്റു ചില സ്ഥലങ്ങളില്‍ ഇടുങ്ങിയതും പേടിപ്പിക്കുന്നതും ആയ റോഡുകള്‍ ആണ്. കണ്ടോ. ഒരു ബസ്‌ എങ്ങാനും ഇങ്ങോട് വന്നാല്‍ നമ്മള്‍ താഴെ കൊക്കയില്‍ ചാടെണ്ടി വരും എന്നാ തോന്നുന്നേ. വേഗം വിട്ടോ ഡ്രൈവറെ..


 ഇതൊക്കെ നമ്മള്‍ പോകുന്ന റോഡിന്റെ ചില ഭാഗങ്ങള്‍ ആണ്



എല്ലാരേം കൂട്ടി വന്നതല്ലേ? എന്‍റെ ഒരു ഫോട്ടോ എടുക്കിഷ്ടാ..
[എന്‍റെ കണ്ണട എങ്ങനെ ഉണ്ട്?]


 എനിക്ക്  വളരെ ഇഷ്ടമായ ചിത്രങ്ങളില്‍ ഒന്നാവട്ടെ അവസാനം


ഇഷ്ടായെങ്കില്‍ ലൈക്‌ തരാന്‍ മറക്കല്ലേ...

ഈ ബ്ലോഗിനെ കുറിച്ച് മൊത്തത്തില്‍ നിങ്ങള്ക്ക് തോന്നിയത് എന്തായാലും ഇവിടെ കുറിചിട്ടാലും

Related Posts Plugin for WordPress, Blogger...